Categories: KARNATAKATOP NEWS

സർക്കാർ ആശുപത്രികൾക്ക് സമീപത്തെ അനധികൃത ഫാർമസികൾക്കെതിരെ നടപടി

ബെംഗളൂരു: സർക്കാർ ആശുപത്രികൾക്ക് സമീപത്തെ അനധികൃത ഫാർമസികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു. ഇത്തരം ഫാർമസികൾ കണ്ടുപിടിക്കാൻ പ്രത്യേക സംഘം രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രികളിൽ ആവശ്യത്തിന് മരുന്ന് ലഭ്യമാണെങ്കിലും മരുന്നുകൾക്കായി അടുത്തുള്ള ഫാർമസികളിലേക്ക് രോഗികളെ അയക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.

സർക്കാർ ആശുപത്രികൾക്ക് സമീപമുള്ള നിയമവിരുദ്ധ ഫാർമസികൾ ഇല്ലാതാക്കാൻ സർക്കാർ കർശന നടപടികൾ സ്വീകരിച്ചുവരികയാണ്. ആശുപത്രിയിൽ സൗജന്യമായി മരുന്നുകൾ നൽകുന്നതിന് പകരം സ്വകാര്യ ഫാർമസികളിൽ നിന്ന് മരുന്നുകൾ വാങ്ങാൻ ആവശ്യപ്പെടുന്ന മെഡിക്കൽ സ്റ്റാഫുകൾക്കെതിരെയും നടപടി സ്വീകരിക്കും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററുകളിലും താലൂക്ക് ആശുപത്രികളിലും രോഗികൾക്ക് സൗജന്യമായി മരുന്നുകൾ ലഭ്യമാണ്.

എന്നാൽ പലപ്പോഴും സൗജന്യ മരുന്നുകൾ നൽകുന്നതിന് പകരം പുറത്തുള്ള ഫാർമസികളിലേക്ക് രോഗികളെ അയക്കുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസുകൾ ഫയൽ ചെയ്യാൻ പോലീസിന് നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.

TAGS: KARNATAKA | PHARMACY
SUMMARY: Govt orders strict action against illegal pharmacies near govt hospitals

Savre Digital

Recent Posts

കർണാടകയിൽ 3400 കോടി രൂപയുടെ പദ്ധതികൾക്കു മന്ത്രിസഭയുടെ അംഗീകാരം

ബെംഗളൂരു: കർണാടകയിൽ 3400 കോടി രൂപയുടെ പദ്ധതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. ബെംഗളൂരു മേഖലയ്ക്കാണ് 2550 കോടി രൂപയും നീക്കിവച്ചിട്ടുള്ളത്.…

17 minutes ago

തിരുവനന്തപുരം പോത്തൻകോട് തെരുവു നായ ആക്രമണം; നിരവധി പേർക്ക് പരുക്ക്

തിരുവനന്തപുരം: പോത്തൻകോട് തെരുവു നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്. ഇരുപതോളം പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ…

18 minutes ago

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ ശക്തം; റെഡ് അലർട്ട്, മാണ്ഡിയിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ ശക്തം. ഗുജറാത്തിലെ ബനസ്കന്ത, സബർ കാന്ത, ആരവലി മേഖലകളിലും, ഒഡിഷയിലെ ബർഗറിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.…

26 minutes ago

തൃശൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 12 പേർക്ക് പരുക്ക്, ഡ്രൈവറുടെ നില ഗുരുതരം

തൃശൂര്‍: പന്നിത്തടത്ത് കെഎസ്ആര്‍ടിസി ബസും മീന്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ബസ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ പന്ത്രണ്ടോളം പേര്‍ക്ക്…

37 minutes ago

ബിജെപി സംസ്ഥാന പ്രസിഡന്റായി വിജയേന്ദ്ര തുടരുമോയെന്നതിൽ അനിശ്ചിതത്വം

ബെംഗളൂരു: ബിജെപി സംസ്ഥാന പ്രസിഡന്റ് പദത്തിൽ ബി.വൈ. വിജയേന്ദ്രയുടെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ബുധനാഴ്ച 7 സംസ്ഥാനങ്ങളിലെ പ്രസിഡന്റുമാരെ…

41 minutes ago

കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുണ്ട്.…

1 hour ago