ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയുടെ പേര് ബെംഗളൂരു നോർത്ത് എന്നു മാറ്റാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇന്ന് നന്ദിഹിൽസിൽ ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിച്ചേക്കും.1986ലാണ് തലസ്ഥാനമായിരുന്ന ബെംഗളൂരു വിഭജിച്ച് ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ ജില്ലകൾ രൂപീകരിച്ചത്. ഹൊസ്കോട്ടെ, ദേവനഹള്ളി, ദൊഡ്ഡബെല്ലാപുര, നെലമംഗല എന്നിങ്ങനെ 4 നിയമസഭാ മണ്ഡലങ്ങളാണ് ബെംഗളൂരു റൂറൽ ജില്ലയിൽ ഉൾപ്പെടുന്നത്.
നേരത്തേ രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്നു മാറ്റിയിരുന്നു. ചിക്കബല്ലാപുരയിലെ ബാഗേപ്പള്ളിയുടെ പേര് ഭാഗ്യാനഗർ എന്നു മാറ്റുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്. ആന്ധ്രാപ്രദേശ് അതിർത്തിയോടു ചേർന്നു കിടക്കുന്ന പ്രദേശമാണ് ബാഗേപള്ളി. തെലുങ്ക് നാമമാണ് ബാഗേപള്ളിയെന്നു ചൂണ്ടിക്കാട്ടി പേരുമാറ്റണമെന്ന ആവശ്യവുമായി ഒരു വിഭാഗം സർക്കാരിനെ സമീപിക്കുകയായിരുന്നു.
SUMMARY: Govt planning to rename Bengaluru rural as Bengaluru North.
ബെംഗളൂരു: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടിരൂപ മോഷ്ടിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മുകളില്‍ നിറയ്ക്കാനായി കൊണ്ടുപോയ പണമാണ് സംഘം കൊള്ളയടിച്ചത്.…
ബെംഗളൂരു: കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ കന്നഡ രാജ്യോത്സവ ആഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾ കേരളസമാജം പ്രസിഡന്റ് എം ഹനീഫ് ഉദ്ഘാടനം…
കണ്ണൂർ: കണ്ണൂരിൽ മുസ്ലീം ലീഗ് പ്രാദേശിക നേതാവ് ബിജെപിയിൽ ചേർന്നു. ലീഗിന്റെ പാനൂർ മുനിസിപ്പൽ കമ്മിറ്റി അംഗമായ ഉമർ ഫാറൂഖ്…
ബെംഗളൂരു: ആനന്ദ് രാഘവൻ രചിച്ച ‘അനുരാഗക്കടവിൽ' മലയാള നാടകം ബെംഗളൂരുവില്‍ അരങ്ങേറുന്നു. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നവംബർ 22…
തിരുവനന്തപുരം: മുട്ടട വാർഡില്‍ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് നീക്കിയ നടപടി റദ്ദാക്കി. വോട്ടര്‍…
കൊച്ചി: ശബരിമലയിലെ സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. ബുക്കിങ് ഇരുപതിനായിരത്തില്‍ നിന്ന് അയ്യായിരമാക്കി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം.…