ബെംഗളൂരു: കോൺഗ്രസ് വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ ആർഎസ്‌എസിനെ നിരോധിക്കുമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. ആര്‍എസ്എസ് സമൂഹത്തില്‍ വിദ്വേഷം പരത്തുകയാണ്. നിയമങ്ങളെ മാനിച്ചു കൊണ്ടു പ്രവര്‍ത്തിക്കുന്ന സംഘടനയുമല്ലെന്നും അദ്ദേഹം പറഞ്ഞു. നിയമനിർമ്മാണ സഭയുടെ ജോലി നിയമനിർമ്മാണം നടത്തുക എന്നതാണ്. ഞങ്ങൾ ആവശ്യമായ നിയമനിർമ്മാണം കൊണ്ടുവരും, പക്ഷേ ഭരണഘടനയുടെ പരിധിക്കപ്പുറം പ്രവർത്തിക്കാൻ കഴിയില്ലെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു.
“കോൺഗ്രസ് വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ ഞങ്ങൾ ആർഎസ്‌എസിനെ നിരോധിക്കും. ആർഎസ്‌എസ് സമൂഹത്തിൽ വിദ്വേഷം വളർത്തുന്നു . നിയമത്തിന്റെ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്നില്ല. സർദാർ പട്ടേൽ ആർഎസ്‌എസിനെ നിരോധിച്ചില്ലേ? ഇന്ദിരാഗാന്ധി ആർഎസ്‌എസിനെ നിരോധിച്ചില്ലേ? . ഭരണഘടന അവർക്കും അവരുടെ പ്രത്യയശാസ്ത്ര അഭിലാഷങ്ങൾക്കും ഇടയിലാണ് നിലകൊള്ളുന്നതെന്ന് ആർഎസ്‌എസിന് നന്നായി അറിയാം“ പ്രിയങ്ക ഖാർഗെ പറഞ്ഞു. . ഇപ്പോഴും അവർ നിയമം പാലിക്കുന്നതായി നടിക്കുക മാത്രമാണ് ചെയ്യുന്നത്. അവരുടെ 250 കോടി രൂപയുടെ ഫണ്ടിന്റെ ഉറവിടം എന്താണ്? ഈ കാര്യങ്ങൾ അന്വേഷിക്കണം” ഖാർഗെ പറഞ്ഞു.
SUMMARY: Congress will ban RSS if it comes to power at the Centre: Priyank Kharge
അഹമ്മദാബാദ്: ഗുജറാത്ത് നഗരസഭകളിലും തദ്ദേശ സ്ഥാപനങ്ങളിലും ആധിപത്യം ഉറപ്പിച്ച് ഭാരതീയ ജനതാ പാർട്ടി. സംസ്ഥാനത്തെ 15 മുൻസിപ്പൽ കോർപ്പറേഷനുകളിലും ബിജെപി…
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാരിന് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രം. ഏപ്രിൽ 29-ന്…
അബുദാബി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യുഎഇ പിന്മാറി. മെയ് ഒന്നുമുതൽ…
ഡൽഹി: രാജ്യത്തെ എൽപിജി ഉപഭോക്താക്കൾക്കായി പുതിയ നിയമങ്ങൾ മെയ് 1 മുതൽ പ്രാബല്യത്തിൽ വരികയാണ്. സിലിണ്ടർ ബുക്കിംഗ്, ഡെലിവറി രീതികൾ, വിലനിർണ്ണയം…
ബെംഗളൂരു: യുവതിയുടെ മൃതദേഹം ഫ്ലാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി പൂജ ദത്ത(34)യെയാണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. …
കൽപറ്റ: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ…