ബെംഗളൂരു: മൈസൂരുവിൽ ഫിലിം സിറ്റി ആരംഭിക്കാൻ പദ്ധതിയുമായി കർണാടക സർക്കാർ. ഫിലിം സിറ്റിക്കായി മൈസൂരുവിൽ 100 ഏക്കർ ഭൂമി സർക്കാർ വിട്ടുകൊടുത്തിട്ടുണ്ട്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഫിലിം സിറ്റി നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മൈസൂരുവിൽ ഫിലിം സിറ്റി നിർമ്മിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
കന്നഡ ഒടിടി പ്ലാറ്റ്‌ഫോമിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം സിനിമാ നിർമ്മാതാക്കൾക്ക് ഉറപ്പുനൽകി. കന്നഡ സിനിമാ വ്യവസായത്തിന് ഒരു ഫിലിം സിറ്റി എന്നത് നടൻ ഡോ. രാജ്‌കുമാറിൻ്റെ സ്വപ്നമാണെന്നും, സർക്കാർ അത് സാക്ഷാത്കരിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. കന്നഡ സിനിമാ വ്യവസായത്തിനുള്ള ഒടിടി പ്ലാറ്റ്‌ഫോം സംബന്ധിച്ച് സർക്കാർ പ്രത്യേക പദ്ധതി തയ്യാറാക്കുന്നുണ്ട്. അടുത്ത മന്ത്രിസഭ യോഗത്തിൽ ഇത് അവലോകനം ചെയ്യുകയും തുടർ നടപടിയെടുക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
TAGS: KARNATAKA | MYSORE FILM CITY
SUMMARY: Govt plans to develop mysore film city
പെൻസിൽവാനിയ: അമേരിക്കയിലെ പെൻസിൽവാനിയയിൽ ഉണ്ടായ വെടിവെയ്‌പ്പിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ച പ്രാദേശിക…
ബെംഗളൂരു: ധർമസ്ഥല കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ബുധനാഴ്ച നേത്രാവതിസ്നാനഘട്ടത്തിന് സമീപത്തുള്ള ബംഗ്ലഗുഡ്ഡയിൽ ഒമ്പത് സ്ഥലങ്ങളിൽ നിന്ന്…
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡയുടെ ബാങ്ക് അക്കൗണ്ടുകൾ സൈബർ കുറ്റവാളികൾ ഹാക്ക് ചെയ്ത് മൂന്ന് ലക്ഷം…
വയനാട്: സോണിയ ഗാന്ധി വയനാട്ടിലേക്ക്. രാഹുല്‍ ഗാന്ധിക്കൊപ്പം വെള്ളിയാഴ്ച വയനാട്ടില്‍ എത്തും. സ്വകാര്യ സന്ദർശനം എന്നാണ് വിവരം. ഒരു ദിവസത്തെ…
ബെംഗളൂരു: കഴിഞ്ഞ മാസം വയനാട് ചേകാടി ഗവ.എൽപി സ്കൂളിൽ കൂട്ടംതെറ്റി എത്തിയ 3 വയസ്സുള്ള കുട്ടിയാന ചെരിഞ്ഞു. കര്‍ണാടകയിലെ നാഗർഹൊള…
കോഴിക്കോട്: ഐസിയു പീഡനക്കേസില്‍ സസ്‌പെൻഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമനം ലഭിച്ചത്. ഷൈമ, ഷനൂജ, പ്രസീത…