ന്യൂഡല്‍ഹി: ഇന്ത്യയിൽ എല്ലാ പൗരന്മാർക്കും പെൻഷൻ നടപ്പാക്കാൻ കേന്ദ്ര സർക്കാരിന്റെ വൻ പദ്ധതി വരുന്നു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്ര തൊഴിൽ മന്ത്രാലയവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിലെ ഇ.പി.എഫ് പെൻഷൻ പദ്ധതി, ദേശീയ പെൻഷൻ പദ്ധതി എന്നിവക്ക് പുറമെയാകും പുതിയ പദ്ധതി വരിക.
നിര്‍മാണ തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, ഗിഗ് മേഖലയില്‍ ജോലിചെയ്യുന്നവര്‍ എന്നിവര്‍ക്കും പെന്‍ഷന്‍ ലഭ്യമാകും. അസംഘടിത മേഖലയിലുള്ളവര്‍ക്ക് പുറമെ സ്വയം തൊഴില്‍ ചെയ്യുന്നവരും ശമ്പളവരുമാനക്കാരും ഇതോടെ പുതിയ പദ്ധതിയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്.
നിലവിലെ പെൻഷൻ പദ്ധതികളിലേക്ക് സ്വമേധയാ ആളുകൾ പണമടക്കുകയും 60 വയസ്സിനു ശേഷം നിശ്ചിത തുക പെൻഷനായി ലഭിക്കുകയുമാണ് ചെയ്യുന്നത്. അസംഘടിത മേഖലക്കായി ഇത്തരത്തിൽ അടൽ പെന്‍ഷൻ യോജന, പ്രധാനമന്ത്രി ശ്രംയോഗി മന്ദൻ യോജന എന്നിവയാണുള്ളത്. കർഷകർക്കായി പ്രധാനമന്ത്രി കിസാൻ മന്ദൻ യോജനയുമുണ്ട്. പുതിയ പദ്ധതിയിൽ പ്രത്യേക ജോലിയിൽ ഏർപ്പെടാത്തവർക്കും ചേരാനാകുമെന്നാണ് സൂചന.
<BR>
TAGS : PENSION | CENTRAL GOVERNMENT
SUMMARY : Govt plans voluntary scheme open to all
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…