Categories: KARNATAKATOP NEWS

വിശേഷ ദിവസങ്ങളിൽ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് പ്രത്യേക ഭക്ഷണ മെനു ലഭ്യമാക്കും

ബെംഗളൂരു: ഉത്സവങ്ങൾ, വിവാഹങ്ങൾ, വിവാഹ വാർഷികങ്ങൾ, ജന്മദിനം, ദേശീയ അവധികൾ, സംസ്ഥാന രൂപീകരണ ദിനങ്ങൾ തുടങ്ങിയ വിശേഷാവസരങ്ങളിൽ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് പ്രത്യേക ഭക്ഷണ മെനു ലഭ്യമാക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് പ്രത്യേക ഭക്ഷണ വിഭവങ്ങൾ നൽകുക. പിഎം പോഷൻ പരിപാടിയുടെ ഭാഗമാണ് സംരംഭം.

എൻജിഒകൾ, വ്യവസായികൾ, ബിസിനസ്സ്, ട്രേഡ് കമ്മ്യൂണിറ്റി അംഗങ്ങൾ, മാതാപിതാക്കൾ, പ്രാദേശിക നേതാക്കൾ എന്നിവർക്ക് ഭക്ഷണം സ്പോൺസർ ചെയ്യാൻ സാധിക്കും. പ്രൈമറി വിദ്യാർഥികൾക്ക് 450 കലോറിയും 12 ഗ്രാം പ്രോട്ടീനും അപ്പർ പ്രൈമറി വിദ്യാർഥികൾക്ക് 750 കലോറിയും 20 ഗ്രാം പ്രോട്ടീനും നൽകുന്ന സ്പെഷ്യൽ മീൽ മെനു ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിൻ്റെ പോഷക മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സർക്കാർ വ്യക്തമാക്കി.

പ്രാദേശികമായി ലഭ്യമായ ഇലക്കറികൾ, പയർവർഗ്ഗങ്ങൾ, തിനകൾ, സീസണൽ പഴങ്ങൾ എന്നിവയ്ക്ക് ഭക്ഷണ മെനുവിൽ മുൻഗണന നൽകണം. പുതിയ ഇനം പച്ചക്കറികളും ഉപയോഗിക്കാം. ഭക്ഷണം സൂക്ഷിക്കുമ്പോഴും തയ്യാറാക്കുമ്പോഴും വിളമ്പുമ്പോഴും കർശനമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. സുരക്ഷിതമായ കുടിവെള്ളം മാത്രമേ ഉപയോഗിക്കാവൂ.

ജങ്ക് ഫുഡ് ഉപഭോഗം മൂലം കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ വിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പ്രത്യേക ഭക്ഷണ മെനുവിൽ നൂഡിൽസ്, ചിപ്‌സ്, ചോക്ലേറ്റുകൾ, മറ്റ് ജങ്ക് ഫുഡുകൾ എന്നിവ അനുവദനീയമല്ല, പഴകിയ ഭക്ഷണം നൽകരുത്. വിദ്യാർത്ഥികൾക്ക് ഭക്ഷണം വിളമ്പുന്നതിന് മുമ്പ് അധ്യാപകരും പാചകക്കാരും ഭക്ഷണം രുചിച്ച് നോക്കണമെന്നും അദ്ദേഹം നിർദേശചിച്ചു. ഓരോ വർഷവും 100 പ്രത്യേക ഭക്ഷണ പരിപാടികൾ വരെ സ്കൂളുകൾക്ക് സംഘടിപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA | SCHOOLS
SUMMARY: Special Day Celebrations: Festive meals in Karnataka schools!

Savre Digital

Recent Posts

വിമാനത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍ ഒളിച്ച് അഫ്ഗാന്‍ ബാലന്‍ യാത്ര ചെയ്തത് കാബൂളിൽ നിന്ന് ഡൽഹിയിലേക്ക്!!

വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന്‍ ബാലന്‍ ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…

54 minutes ago

മോഹൻലാൽ ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരം ഏറ്റുവാങ്ങും; ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്

ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ…

1 hour ago

2025ലെ ബാലൺ ഡി ഓർ പുരസ്‌കാരം ഒസ്മാൻ ഡെംബലെയ്ക്ക്

പാരീസ്: ഫുട്‌ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്‌കാരമായ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി പിഎസ്‌ജി താരം ഒസ്‌മാൻ ഡെംബെലെ.…

1 hour ago

കര്‍ണാടകയില്‍ ജാതിസർവേയ്ക്ക് ഇന്നുതുടക്കം

ബെംഗളൂര: സംസ്ഥാനത്ത് ജാതിസർവേ ഇന്നരംഭിക്കും. വിവിധ സമുദായങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും എതിർപ്പുകൾക്കിടെയാണ് സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിവിവരങ്ങള്‍ വ്യക്തമാക്കപ്പെടുന്ന സര്‍വേ…

2 hours ago

യുവതിക്കും യുവാവിനും നേരെ സദാചാര ഗുണ്ടായിസം: അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു: കനകപുര ഇന്ദിരാനഗർ ലേഔട്ടിൽ രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളിൽ ഉൾപ്പെട്ട യുവതിക്കും യുവാവിനും നേരേ സദാചാര ഗുണ്ടായിസം കാട്ടിയ സംഭവത്തില്‍…

2 hours ago

തെരുവുനായയുടെ കടിയേറ്റ മൂന്നരവയസ്സുകാരൻ മരിച്ചു

ബെംഗളൂരു: കൃഷ്ണഗിരിയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന മുന്നരവയസ്സുകാരൻ മരിച്ചു. ഹൊസൂരിനടുത്തുള്ള മസിനായകനപ്പള്ളിയിലെ സ്വകാര്യ ഫാംഹൗസിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശികളായ…

2 hours ago