ബെംഗളൂരു: മൈസൂര്‍ റോഡ് ക്രസന്റ് ഹൈസ്‌കൂള്‍ ആന്റ് പി.യു കോളേജില്‍ നടന്ന ഗ്രാജുവേഷന്‍ ഡേ മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. എന്‍. എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കെടുത്തു. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. പി. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. അഡ്വ.ശക്കീല്‍ അബ്ദുറഹ്‌മാന്‍ മുഖ്യപ്രഭാഷണം നടത്തി.
കഴിഞ്ഞ വര്‍ഷം നീറ്റിലൂടെ എംബിബിഎസ് പ്രവേശനം നേടിയ ക്രസന്റ് സ്‌കൂളിലെ വിദ്യാര്‍ഥികളെയും കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി, പിയുസി വിഭാഗത്തില്‍ 95% ത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികളെയും ക്യാഷ് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. ഈ വര്‍ഷം പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളെ അനുമോദിച്ചു.
എംഎംഎയുടെ പ്രവര്‍ത്തക സമിതി മെമ്പര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട ശംസുദ്ധീന്‍ അനുഗ്രഹ സുബൈര്‍ കായക്കൊടി, ശബീര്‍ ടി.സി തുടങ്ങിയവരെയും ആദരിച്ചു. സെക്രട്ടറിമാരായ ശംസുദ്ധീന്‍ കൂടാളി, ടി.പി. മുനീറുദ്ധീന്‍, പ്രിന്‍സിപ്പള്‍ മുജാഹിദ് മുസ്തഫ ഖാന്‍, വൈസ് പ്രിന്‍സിപ്പള്‍ ശ്വേത, രാജവേലു , മഹാലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു.
<Br>
TAGS : MALABAR MUSLIM ASSOCIATION
SUMMARY : Graduation Day at Crescent High School and PU College
ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ സിനിമാ തിയറ്ററുകളിലും ടിക്കറ്റിന് പരമാവധി 200 രൂപയാക്കുന്ന ചട്ടം ഹൈക്കോടതി സ്റ്റേ ചെയ്തു. മൾട്ടിപ്ലക്‌സ് അസോസിയേഷൻ…
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…
കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…
കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്‌ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…