Categories: LATEST NEWS

ജിഎസ്ടി 2.0 നാളെ മുതല്‍, രാജ്യത്തിന്റെ വികസനത്തെ ശക്തിപ്പെടുത്തും; പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ‍്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജിഎസ്ടി പരിഷ്കരണം രാജ‍്യത്തിന്‍റെ വളർച്ചയ്ക്ക് ഗുണകരമാകുമെന്നും സാധാരണക്കാർക്ക് വലിയ ആശ്വാസമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നവരാത്രി ആശംസ നേർന്നു കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം ആരംഭിച്ചത്. നാളെ മുതല്‍ രാജ്യത്ത് ജിഎസ്‌ടി സേവിംഗ്സ് ഉത്സവത്തിനാണ് തുടക്കമാകുന്നതെന്നും ജനങ്ങളുടെ സമ്പാദ്യം വർദ്ധിക്കുമെന്നും സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ വാങ്ങാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

“നാളെ മുതല്‍ നവരാത്രി ഉത്സവം ആരംഭിക്കുകയാണ്. എല്ലാവർക്കും ആശംസകള്‍. നവരാത്രിയുടെ ആദ്യ ദിവസം മുതല്‍, രാജ്യം ഒരു സുപ്രധാന ചുവടുവയ്പ്പ് നടത്തുകയാണ്. നാളെ സൂര്യോദയത്തോടെ, അടുത്ത തലമുറ ജിഎസ്‌ടി പരിഷ്കാരങ്ങള്‍ പ്രാബല്യത്തില്‍ വരും. ഈ പരിഷ്കാരങ്ങള്‍ രാജ്യത്തിന്റെ വളർച്ച ത്വരിതപ്പെടുത്തുകയും, വ്യവസായം ചെയ്യുന്നത് എളുപ്പമാക്കുകയും, കൂടുതല്‍ നിക്ഷേപം ആകർഷിക്കുകയും, ഓരോ സംസ്ഥാനവും രാജ്യത്തിന്റെ വികസനത്തില്‍ തുല്യ പങ്കാളികളാകുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും. ഈ ഉത്സവകാലത്ത് എല്ലാവരുടെയും ഹൃദയം മധുരം കൊണ്ട് നിറയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ, രാജ്യത്തെ 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തെ തോല്‍പ്പിച്ചു. ദാരിദ്ര്യത്തില്‍ നിന്ന് ഉയർന്നുവന്ന്, നവ മധ്യവർഗം എന്നറിയപ്പെടുന്ന 25 കോടി ജനങ്ങളുടെ ഒരു വലിയ സംഘം ഇന്ന് രാജ്യത്ത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ നവ മധ്യവർഗത്തിന് അവരുടേതായ അഭിലാഷങ്ങളും സ്വപ്നങ്ങളുമുണ്ട്. ഈ വർഷം, 12 ലക്ഷം രൂപ വരെയുള്ള വരുമാനം നികുതി രഹിതമാക്കിക്കൊണ്ടുള്ള ഒരു സമ്മാനം സർക്കാർ നല്‍കി.

സ്വാഭാവികമായും, 12 ലക്ഷം രൂപ വരെയുള്ള വരുമാന നികുതി ഇളവ് അനുവദിക്കുമ്പോൾ, മധ്യവർഗത്തിന്റെ ജീവിതത്തില്‍ ആഴത്തിലുള്ള പരിവർത്തനം സംഭവിക്കുന്നു. ഇത് വളരെയധികം ലാളിത്യവും സൗകര്യവും കൊണ്ടുവരുന്നു. ഇപ്പോള്‍, ദരിദ്രർക്കും, നവ മധ്യവർഗത്തിനും, മധ്യവർഗത്തിനും ഇരട്ടി ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. ജിഎസ്‌ടി കുറച്ചതോടെ, രാജ്യത്തെ പൗരന്മാർക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നത് എളുപ്പമാകും,” പ്രധാനമന്ത്രി പറഞ്ഞു.

“രാജ്യത്തിന്റെ കൂട്ടായ തീരുമാനമാണ് ജിഎസ്‌ടി. ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടത്. ഇതിനു തുടർച്ചയുണ്ടാകും. എല്ലാ മേഖലയിലും മാറ്റമുണ്ടാകും. സ്കൂട്ടർ, ബൈക്ക്, കാർ, ടിവി തുടങ്ങി എല്ലാത്തിന്റെയും വില കുറയാൻ പോവുകയാണ്. വ്യാപാരികള്‍ ജിഎസ്‌ടി പരിഷ്കരണത്തില്‍ അതിയായ സന്തോഷത്തിലാണ്. നിത്യോപയോഗ സാധനങ്ങള്‍ക്കും മരുന്നുകള്‍ക്കും വില കുറയും. വീട് വയ്ക്കുന്നവർക്കും ചെലവ് കുറയും. യാത്രകള്‍‌ക്കും ഹോട്ടലിലെ താമസത്തിനും ചെലവ് കുറയും. 99 ശതമാനം സാധനങ്ങളും 5 ശതമാനം സ്ലാബില്‍ വരും.” പ്രധാനമന്ത്രി പറഞ്ഞു.

സെപ്റ്റംബർ 22-നാണ് ജിഎസ്‌ടി പരിഷ്‌കരണം പ്രാബല്യത്തില്‍വരുന്നത്. ജിഎസ്‌ടി. 2.0 എന്ന പേരില്‍ പ്രഖ്യാപിച്ച പുതിയ പരിഷ്‌കരണം ദീർഘനാളായി പല കോണുകളില്‍ നിന്നും ഉയർന്നുവന്ന രണ്ടാം തലമുറ ചരക്ക് സേവന നികുതി എന്ന ആവശ്യത്തിന്റെ ചുവടുപിടിച്ചാണ്. സമ്പദ്വ്യവസ്ഥയ്ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗുണകരമായ ലളിതമായ നികുതി സംവിധാനം കൊണ്ടുവരണമെന്നതാണ് സർക്കാരിന്റ ലക്ഷ്യം.

SUMMARY: GST 2.0 from tomorrow will strengthen the country’s development: PM

NEWS BUREAU

Recent Posts

മനുഷ്യ-വന്യജീവി സംഘര്‍ഷം: ബന്ദിപ്പൂര്‍, നാഗര്‍ഹോള ടൂറിസം സഫാരികള്‍ നിര്‍ത്തിവെച്ചു

ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…

6 hours ago

സാങ്കേതിക തകരാര്‍; ഡല്‍ഹി വിമാനത്താവളത്തില്‍ വൈകിയത് 800 വിമാന സര്‍വീസുകള്‍

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…

7 hours ago

സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ സുവർണ ജ്യോതി 9 ന്

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…

7 hours ago

തിരുവനന്തപുരം മെട്രോ ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം; 31 കി.മീ ദൂരം, 27 സ്റ്റേഷനുകൾ

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…

8 hours ago

കെ ജയകുമാര്‍ ഐഎഎസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും

തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…

8 hours ago

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ മാറ്റും; പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…

9 hours ago