Categories: KERALATOP NEWS

തൃശൂരിലെ സ്വർണവ്യാപാരകേന്ദ്രങ്ങളിൽ ജി എസ് ടി റെയ്ഡ്: കണക്കില്‍പ്പെടാത്ത 120 കിലോ സ്വര്‍ണവും നികുതി വെട്ടിപ്പും കണ്ടെത്തി

തൃശൂര്‍ : തൃശൂരിലെ സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലും കടകളിലും ജി എസ് ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 120 കിലോ സ്വര്‍ണം പിടിച്ചെടുത്തു. അഞ്ചു കൊല്ലത്തെ നികുതി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 700ലധികം ഉദ്യോഗസ്ഥരടങ്ങിയ സംഘം ജില്ലയുടെ വിവിധ ഭാഗങ്ങളിലെയും തൃശൂർ നഗരത്തിലെയും സ്വർണ വ്യാപാര കേന്ദ്രങ്ങളിലും സ്വർണക്കടകളിലും ഒരേസമയം റെയ്ഡ് നടത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് തുടങ്ങിയ പരിശോധന ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്.

സംസ്ഥാനത്ത് സ്വർണ തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി കേസുകൾ തൃശൂർ നഗരപരിധിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. സ്വർണത്തട്ടിപ്പ് സംഘങ്ങളും സജീവമാണ്. ചെറുതും വലുതുമായ നൂറുകണക്കിന് സ്വർണാഭരണ നിർമാണ ശാലകളും സ്വർണാഭരണ മൊത്ത വ്യാപാര സ്ഥാപനങ്ങളും ജില്ലയിലുണ്ട്. തൃശൂരിലെ 74 കേന്ദ്രങ്ങളിലാണ് ജി എസ് ടി റെയ്ഡ് നടക്കുന്നത്.

സംസ്ഥാന ജി എസ് ടി ഇന്റലിജന്‍സ് സ്‌പെഷ്യല്‍ കമ്മീഷണര്‍ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. ജി എസ് ടി വിഭാഗം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണിത്. ഓപ്പറേഷന്‍ ടോറേ ഡെല്‍ ഓറോ എന്നാണ് പരിശോധനയുടെ പേര്.
<BR>
TAGS : GST RAID | THRISSUR
SUMMARY : GST raid on Thrissur gold trading centers: 120 kg of unaccounted gold and tax evasion detected

Savre Digital

Recent Posts

ഇന്ത്യയ്ക്ക് വ്യോമപാത അടച്ചു; പാകിസ്ഥാന് കോടികളുടെ നഷ്ടം

കറാച്ചി: പഹല്‍ഗാമിലെ പാക് ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യക്കുള്ള വ്യോമപാത അടച്ച നടപടിയില്‍…

1 hour ago

നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിൽ ട്രക്ക് ഇടിച്ച് അപകടം: വധുവിന് ദാരുണാന്ത്യം, വിവരമറിഞ്ഞ മുത്തശ്ശിയും കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ നവവധുവിന് ദാരുണാദ്യം. ചെന്നപ്പട്ടണ സ്വദേശിനിയും മല്ലേശ്വരത്ത് താമസക്കാരിയുമായ എസ് ഗീത (23) ആണ് മരിച്ചത്. ഗീതയുടെ…

1 hour ago

മാല മോഷണത്തിന് സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ

പാലക്കാട്: ആലത്തൂരിൽ ,മാല മോഷണത്തിന് സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റന്റ് സമ്പത്ത് ആണ് പിടിയിലായത്. തൊഴിലുറപ്പ്…

2 hours ago

വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് ആരോപണം; രാഹുൽ ഗാന്ധിക്ക് നോട്ടിസ് അയച്ച് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് നോട്ടീസ്…

3 hours ago

ബെളഗാവിയിലേക്കടക്കം 3 വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിൽ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് പുതിയ വന്ദേ ഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി…

4 hours ago

‘സാന്ദ്ര തോമസിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യതയില്ല’: വിജയ് ബാബു

തിരുവനന്തപുരം: നിർമാതാക്കളുടെ സംഘടനയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ് നല്‍കിയ നാമനിർദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് വലിയ…

4 hours ago