Categories: KERALATOP NEWS

കാമുകിയുമായി പിണങ്ങി ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചു; അതിഥി തൊഴിലാളി പിടിയിൽ

പാലക്കാട്കാമുകിയുമായി പിണങ്ങിയ വിഷമത്തില്‍ ട്രെയിൻ അട്ടിമറിക്കാന്‍ ശ്രമം നടത്തിയ അതിഥി തൊഴിലാളി അറസ്റ്റില്‍. ഒഡിഷ ബാലിഗുഡ മഡ്ഗുഡ സ്വദേശി ബിനാട മല്ലിക് (23) ആണ് മലമ്പുഴ പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടിനായിരുന്നു സംഭവം.

മലമ്പുഴ ആരക്കോട് പറമ്പിൽ റെയിൽവേ ട്രാക്കിന്‌ സമീപത്തെ ഫോണിൽ ഒഡിഷയിലെ കാമുകിയുമായി സംസാരിക്കുന്നതിനിടെ കാമുകി ഇയാളോട് പിണങ്ങി. ഇതേതുടര്‍ന്ന് അമിതമായി മദ്യപിച്ച ഇയാള്‍ ആദ്യം തന്റെ ശരീരത്തിൽ കുപ്പിച്ചില്ലുപയോഗിച്ചു മുറിവേൽപ്പിച്ചു. പിന്നീട്‌ ട്രെയിൻ അപകടപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

ഇതിനായി സമീപത്ത്‌ കണ്ട വലിയ മരത്തടി വലിച്ചുകൊണ്ടുപോയി റെയിൽപ്പാളത്തിൽ വച്ചു. 2.40 ന് കടന്നു പോകേണ്ടിയിരുന്ന വിവേക് എക്സ്പ്രസ്‌ ഇവിടെയെത്തിയപ്പോൾ ലോക്കോ പൈലറ്റ് മരത്തടി കണ്ടതോടെ ട്രെയിൻ നിർത്തി. ഇത് എടുത്ത് മാറ്റിയാണ്‌ ട്രയിൻ കടന്നുപോയത്‌. ആനകൾ ട്രാക്ക് മുറിച്ചുകടക്കാൻ സാധ്യതയുള്ള സ്ഥലമായതിനാൽ ട്രെയിൻ വളരെ പതുക്കെയാണ് സഞ്ചരിച്ചിരുന്നത്. ദൂരെ മാറിയിരുന്ന്‌ ഇത് ശ്രദ്ധിച്ച ബിനാട മല്ലിക്‌ വീണ്ടുമെത്തി മരക്കഷ്ണം ട്രാക്കിലേക്ക് കയറ്റിവച്ചു.

പുലർച്ചെ മൂന്നോടെ കടന്നുപോയ ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റും മരത്തടി മാറ്റി യാത്ര തുടർന്നു. രണ്ട്‌ ലോക്കോ പൈലറ്റുമാരും അറിയിച്ചതനുസരിച്ച്‌ ആർപിഎഫും മലമ്പുഴ പോലീസും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
<br>
TAGS : SABOTAGE ATTEMPT | PALAKKAD
SUMMARY : Guest worker arrested for trying to sabotage train after falling out with girlfriend

Savre Digital

Recent Posts

ഓൺസ്‌റ്റേജ്‌ ജാലഹള്ളി വയലാർ അനുസ്മരണം 9 ന്

ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ്‌ ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…

7 hours ago

എസ്ഐആറിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്, നിയമപരമായി എതിര്‍ക്കാൻ സര്‍വകക്ഷി യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…

7 hours ago

മേൽചുണ്ട് കീറി, തല തറയിൽ ഇടിപ്പിച്ചു; മുൻപങ്കാളിയുടെ ആക്രമണം വെളിപ്പെടുത്തി നടി ജസീല പർവീൺ

മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…

9 hours ago

കാത്തിരിപ്പിന് വിരാമം: എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ

ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…

9 hours ago

വി​നോ​ദ​സ​ഞ്ചാ​രി​യാ​യ യു​വ​തി​യെ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വം; മൂ​ന്ന് ഡ്രൈ​വ​ര്‍​മാ​രു​ടെ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്തു

ഇ​ടു​ക്കി: മൂ​ന്നാ​റി​ൽ വി​നോ​ദ സ​ഞ്ചാ​രി​യാ​യ യു​വ​തി​യെ ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ ത‌​ട​ഞ്ഞു​വ​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​നവ​കു​പ്പ്. സം​ഭ​വ​ത്തി​ൽ ടാ​ക്സി ഡ്രൈ​വ​ർ​മാ​രാ​യ…

10 hours ago

കേരളസമാജം മാഗഡി റോഡ് സോൺ മലയാളം ക്ലാസിന് തുടക്കം

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക്‌ തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…

10 hours ago