Categories: NATIONALTOP NEWS

പൂനെയില്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം പടരുന്നു; 37 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ അപൂര്‍വ നാഡീരോഗമായ ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) വര്‍ധിക്കുന്നു. പൂനെയിലാണ് രോഗം പടരുന്നത്. പുതുതായി 37 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. ഇതോടെ രോഗബാധിതരുടെ എണ്ണം 67 ആയി ഉയര്‍ന്നു.

പൂനെ, പിംപ്രി- ചിഞ്ച് വാഡ് മേഖലകളിലാണ് രോഗം പടരുന്നത്. രോഗം ബാധിച്ച 59 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 12 രോഗികള്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. രോഗപ്പകര്‍ച്ചയുടെ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി.

രോഗബാധയുള്ള 21 പേരുടെ സാംപിളുകള്‍ പരിശോധിച്ചപ്പോള്‍, നോറോ വൈറസ്, കാംപിലോബാക്ടര്‍ ജെജുനി ബാക്ടീരിയ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം കണ്ടെത്തിയവരുടെ രക്ത, സ്രവ സാംപിളുകള്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിശദമായ പരിശോധനക്ക് അയച്ചിട്ടുണ്ട്. പ്രദേശത്ത് സര്‍വെ നടത്തുമെന്നും, മേഖലയിലെ കുടിവെള്ളം അടക്കം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.

ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണ് ഗില്ലന്‍ ബാരി സിന്‍ഡ്രോം. നാഡിയുടെ പ്രവര്‍ത്തനത്തെയും രോഗപ്രതിരോധ ശേഷിയെയും ബാധിക്കുന്നതാണ് ഈ രോഗം. ചിലപ്പോള്‍ പക്ഷാഘാതത്തിനും കാരണമായേക്കാമെന്നും വിദഗ്ധര്‍ പറയുന്നു.പുറത്തുനിന്നും ഭക്ഷണം കഴിക്കുന്നവരിലാണ് രോഗബാധ കൂടുതലായും റിപോര്‍ട്ട് ചെയ്യുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. വയറുവേദന, അതിസാരം, കൈകാലുകള്‍ക്കുള്ള ബലക്ഷയം, എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണെന്നും ആശങ്കവേണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
<br>
TAGS : GUILLAIN BARRE SYNDROME (GBS) | PUNE
SUMMARY : Guillain-Barré syndrome spreads in Pune; 37 more people have been confirmed infected

Savre Digital

Recent Posts

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ല

മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…

25 minutes ago

കന്നഡ എഴുത്തുകാരനും പത്മഭൂഷൺ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…

28 minutes ago

യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് നമ്മ മെട്രോ: യെല്ലോ ലൈനിലെ  സ്റ്റേഷനുകളില്‍ ഇരിപ്പിട സൗകര്യം ഏര്‍പ്പെടുത്തി

ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്‌- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…

51 minutes ago

സുവർണ കൊത്തന്നൂർ സോൺ ഓണാഘോഷവും സമൂഹ വിവാഹവും

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…

1 hour ago

ചാറ്റ് ചെയ്യാന്‍ ഭാഷ ഇനി ഒരു പ്രശ്‌നമല്ല; പുതിയ അപ്‌ഡേഷനുമായി വാട്‌സ്‌ആപ്പ്

ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…

2 hours ago

ലഡാക്കില്‍ വൻസംഘര്‍ഷം; പോലീസുമായി ജനങ്ങള്‍ ഏറ്റുമുട്ടി, നാലുപേര്‍ കൊല്ലപ്പെട്ടതായി വിവരം

ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…

2 hours ago