മഴയിലും ആവേശം അണയാതെ മുംബൈ ഇന്ത്യൻസ്-ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം. അവസാന പന്തുവരെ ആവേശം നീണ്ട മത്സരത്തിൽ മൂന്നുവിക്കറ്റിനാണ് ഗുജറാത്തിന്റെ ജയം. വിജയത്തോടെ 16 പോയന്റുമായി ഗുജറാത്ത് ഒന്നാം സ്ഥാനത്തേക്ക് കയറി. തുടർവിജയങ്ങൾക്ക് ശേഷം തോൽവി പിണഞ്ഞ മുംബൈ 14 പോയന്റുമായി നാലാം സ്ഥാനത്താണ്.
മുംബൈ ഉയത്തിയ 155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് 12 പന്തിൽ 24 റൺസ് വേണ്ടിയിരിക്കേയാണ് മഴയെത്തിയത്. ഇതോടെ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഗുജറാത്തിന് അവസാന ഓവറിൽ വിജയിക്കാൻ വേണ്ടത് 15 റൺസ്. രാഹുൽ ചഹാറിനെ ആദ്യ പന്തിൽ തന്നെ ബൗണ്ടറിയിലേക്ക് പറത്തി രാഹുൽ തീവാത്തിയ ഗുജറാത്തിന് മികച്ച തുടക്കം നൽകി. മൂന്നാം പന്തിൽ ജെറാർഡ് ക്വാട്സിയ സിക്സറും നേടിയതോടെ കളി ഗുജറാത്തിന്റെ കൈയ്യിലായി. ഇതിനിടെ ചഹാർ നോബോളെറിഞ്ഞതും ഗുജറാത്തിന് തുണയായി.
ഗില്ലിനെയും (46 പന്തിൽ 43) ഷാരൂഖ് ഖാനെയും ബൗൾഡാക്കി ജസ്‍പ്രീത് ബുംറ മുംബൈയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. റഥർഫോഡിനെ വിക്കറ്റിന് മുന്നിൽ കുരുക്കി ട്രെന്റ് ബോൾട്ടും റാഷിദ് ഖാനെ പുറത്താക്കി അശ്വിനി കുമാറും ബുംറക്കൊത്ത പിന്തുണനൽകി.
TAGS: SPORTS | IPL
SUMMARY: Gujarat Titans beats Mumbai Indians in Ipl
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…