Categories: SPORTSTOP NEWS

ഐപിഎൽ; രാജസ്ഥാൻ റോയൽസിനെ 58 റൺസിന് തകർത്ത് ഗുജറാത്ത്‌

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് മിന്നും ജയം. രാജസ്ഥാൻ റോയൽസിനെ 58 റൺസിന് തകർത്താണ് ഗുജറാത്ത്‌ വിജയം കൊയ്തത്. സീസണിലെ നാലാം ജയത്തോടെ ഗുജറാത്ത് ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. 218 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 159ന് ഓൾഔട്ടായി. അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് ജയവും ഒരു തോല്‍വിയുമടക്കം എട്ട് പോയന്റാണ് ഗുജറാത്തിന്.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നെത്തിയ രാജസ്ഥാന്റെ തുടക്കം തന്നെ പതറിയിരുന്നു. 12 റണ്‍സിനിടെ ജയ്‌സ്വാളും റാണയും മടങ്ങി. പിന്നീടെത്തിയ ക്യാപ്റ്റൻ സഞ്ജുവും റയാന്‍ പരാഗും രാജസ്ഥാന്റെ ടീം സ്‌കോര്‍ ഉയര്‍ത്താന്‍ കരുത്തായത്. എന്നാല്‍ 26 റണ്‍സ് നേടി പരാഗ് മടങ്ങി. പിന്നാലെയെത്തിയ ധ്രുവ് ജുറല്‍ കാര്യമായ ടീം സ്‌കോറിന് കാര്യമായ സംഭാവന നല്‍കാതെ മടങ്ങി. സഞ്ജുവും ഹെറ്റ്മയറും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടക്കും. 28 പന്തില്‍ നിന്ന് 41 റണ്‍സെടുത്താണ് സഞ്ജു മടങ്ങിയത്.

52 റൺസെടുത്ത് ഹെറ്റ്മയറും മടങ്ങിയോതെടെ രാജസ്ഥാൻ പ്രതിരോധത്തിലായി. പിന്നീട് വന്നവര്‍ക്കാര്‍ക്കും ക്രീസില്‍ നിലയുറപ്പിക്കാനായില്ല. ഒടുവില്‍ 19.2 ഓവറില്‍ 159 റണ്‍സിന് രാജസ്ഥാന്റെ ഇന്നിങ്‌സ് അവസാനിച്ചു. പ്രസിദ്ധ് കൃഷ്ണ ഗുജറാത്തിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സാണെടുത്തത്. 53 പന്തില്‍ 83 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. രാജസ്ഥാന് വേണ്ടി തുഷാര്‍ ദേഷ്പാണ്ഡെ, മഹീഷ് തീക്ഷണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

TAGS: SPORTS | IPL
SUMMARY: Gujarat beats Rajasthan in Ipl

Savre Digital

Recent Posts

കേരളത്തിൽ സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ തൊഴിലവസരം; ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിൽ സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. കായിക യുവജന കാര്യാലയത്തിന് കീഴിലുള്ള സ്‌പോര്‍ട്‌സ് സ്‌കൂളിലാണ് ഒഴിവുകള്‍.…

20 minutes ago

കോട്ടയത്ത് വീട് കുത്തി തുറന്ന് 50 പവൻ കവര്‍ന്നു

കോട്ടയം: കോട്ടയം മാങ്ങാനത്ത് വീട് കുത്തി തുറന്ന് അമ്പതു പവൻ കവർന്നതായി പരാതി. മോഷണത്തിനു പിന്നില്‍ ഉത്തരേന്ത്യൻ സംഘമെന്ന് സ്ഥിരീകരിച്ച്‌…

55 minutes ago

ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണം; മലയാളിക്ക് ദാരുണാന്ത്യം

ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60) ആണ് മരിച്ചത്.…

1 hour ago

കോതമംഗലത്ത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍

കൊച്ചി: കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പോലീസ് ചോദ്യം…

3 hours ago

‘ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണം’; വിവാദ സര്‍ക്കുലറുമായി ഗവര്‍ണര്‍

തിരുവനന്തപുരം: ഓഗസ്റ്റ് 14ന് 'വിഭജന ഭീതി ദിനം' ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇതുസംബന്ധിച്ച്‌ അന്ന്…

4 hours ago

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

കൊച്ചി: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75000 രൂപയായി. ഗ്രാമിന് ആനുപാതികമായി…

4 hours ago