വനിതാ പ്രീമിയർ ലീഗിൽ യുപിയെ തകർത്ത് ഗുജറാത്തിന് വിജയം. ആദ്യ മത്സരത്തിൽ ആർസിബിയിൽ നിന്ന് നേരിട്ട തോൽവിയിൽ നിന്ന് ഇതോടെ ഗുജറാത്ത് ജയന്റ്സ് കരകയറി. സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ യുപി വാരിയേഴ്സിനെ 143 എന്ന സ്കോറിൽ ഒതുക്കിയതിന് ശേഷം നാല് വിക്കറ്റ് നഷ്ടത്തിൽ 12 പന്ത് ബാക്കി നിൽക്കെയാണ് ഗുജറാത്ത് ജയന്റ്സ് ജയം പിടിച്ചത്.
ഗാർഡ്നറാണ് ഗുജറാത്തിനെ വലിയ അപകടങ്ങളിലേക്ക് വീഴാതെ ജയിപ്പിച്ച് കയറ്റിയത്. 32 പന്തിൽ നിന്നാണ് ഗാർഡ്നർ 52 റൺസ് എടുത്തത്. അഞ്ച് ഫോറും മൂന്ന് സിക്സും ഗുജറാത്ത് ക്യാപ്റ്റന്റെ ബാറ്റിൽ നിന്ന് വന്നു. രണ്ടാമത്തെ ഓവറിൽ രണ്ട് റൺസിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട ഗുജറാത്ത് സമ്മർദത്തിലേക്ക് വീണിരുന്നു. ഗുജറാത്ത് ഇന്നിങ്സിലെ നാലാമത്തെ പന്തിൽ വിക്കറ്റ് കീപ്പർ ബാറ്റർ മൂണിയെ നേരിട്ട ആദ്യ പന്തിൽ തന്നെ ഗ്രേസ് ഹാരിസ് ഡക്കാക്കി മടക്കി. പിന്നത്തെ ഓവറിൽ ഹേമലത മൂന്ന് പന്തിൽ ഡക്കായി മടങ്ങി. സോഫി എക്സസ്റ്റോൺ ഹേമലതയെ ബോൾഡാക്കുകയായിരുന്നു. 15,16,17 ഓവറുകളിൽ ഓരോ വിക്കറ്റ് വീതം വീണതോടെ 150ന് മുകളിലേക്ക് സ്കോർ കൊണ്ടുപോകാൻ യുപി വാരിയേഴ്സിന് സാധിച്ചില്ല.
TAGS: SPORTS
SUMMARY: Gujarat Giants beats UP Warriors in WPL
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ പുലർച്ചെ 5 മുതൽ 11 വരെയാകും സർവീസ് നടക്കുകയെന്ന്…
ബെംഗളൂരു: കർണാടകയിൽ അടുത്ത 3 ദിവസം കനത്ത മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ ഇന്ന്…
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ,…
ബെംഗളൂരു: ബെളഗാവിയിലെ ഹൂളിക്കട്ടിയിൽ സർക്കാർ സ്കൂളിലെ കുടിവെള്ള ടാങ്കിൽ കീടനാശിനി കലർത്തിയ സംഭവത്തിൽ അറസ്റ്റിലായ മൂന്ന് പേരില്‍ ശ്രീരാമസേന ഭാരവാഹിയും.…
ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ ജീവപര്യന്തം ശിക്ഷലഭിച്ച ജെഡിഎസ് മുൻ എംപി പ്രജ്ജ്വൽ രേവണ്ണ ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ…
ബെംഗളൂരു: കർണാടക ഗവർണറുടെപേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുണ്ടാക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു. ഗവർണർ താവർ ചന്ദ് ഗഹ്‌ലോതിന്റെ സ്പെഷ്യൽ സെക്രട്ടറി…