ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ ഇന്ത്യൻസിനു 197 റൺസ് വിജയലക്ഷ്യം. ഗുജറാത്ത് ടൈറ്റൻസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുബൈക്ക് രോഹിത് ശർമയുടെയും റികിൽടണിന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. സിറാജിനാണ് രണ്ടുവിക്കറ്റും വീണത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്തിനെ സായ് സുദര്‍ശന്റെ (41 പന്തില്‍ 63) ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.
മികച്ച തുടക്കമായിരുന്നു ഗുജറാത്തിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഗില്‍ – സായ് സഖ്യം 78 റണ്‍സ് ചേര്‍ത്തു. ഒമ്പതാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഗില്ലിനെ ഹാര്‍ദിക് പുറത്താക്കി.തുടര്‍ന്നെത്തിയ ബട്‌ലറും നിര്‍ണായക സംഭാവന നല്‍കി. ശുഭ്മാന്‍ ഗില്‍ (38), ജോസ് ബട്‌ലര്‍ (39) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
എട്ട് വിക്കറ്റുകള്‍ ഗുജറാത്തിന് നഷ്ടമായി. മുംബൈക്ക് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റെടുത്തു. സസ്പെൻഷൻ കഴിഞ്ഞെത്തിയ ഹാർദിക് പണ്ഡ്യ മുംബൈ ടീമിനെ നയിക്കുന്നത്. മലയാളി താരം വിഘ്നേഷ് പുത്തൂർ ഇന്ന് ടീമിൽ ഇല്ല. ഇമ്പാക്ട് പ്ലെയർസിന്റെ ലിസ്റ്റിലും വിഘ്നേഷിന് ഇടമില്ല.
TAGS: IPL | SPORTS
SUMMARY: Gujarat creates run score of 197 against mumbai
പാലക്കാട്: പാലക്കാട് ഇടിമിന്നലേറ്റ് യുവതിക്ക് പരുക്ക്. കൂറ്റനാട് അരി ഗോഡൗണിന് സമീപം താമസിക്കുന്ന മേനോത്ത് ഞാലില്‍ അശ്വതിക്കാണ് ഇടിമിന്നലേറ്റത്. കുട്ടികളെ…
ചെന്നൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ നല്കിയ ഭക്ഷണത്തില്‍ മുടി കണ്ടെത്തിയതില്‍, കമ്പനി 35,000 രൂപ പിഴ നല്‍കണമെന്ന് കോടതി വിധി.…
കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് പരാജയമാണെന്ന് ഹൈക്കോടതി…
ഡൽഹി: ഡല്‍ഹിയില്‍ എംപിമാരുടെ അപ്പാർട്ട്മെന്റില്‍ തീപിടിത്തം. പാർലമെന്റില്‍ നിന്ന് ഇരുന്നൂറ് മീറ്റർ അകലെയുള്ള ബ്രഹ്മപുത്ര അപ്പാർട്ട്മെന്റില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്.…
തിരുവനന്തപുരം: വര്‍ക്കലയില്‍ പ്രണയബന്ധവുമായി ബന്ധപ്പെട്ട് രണ്ടു വീട്ടുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ അടിയേറ്റ് ചികിത്സയിലായിരുന്ന കാമുകന്റെ സുഹൃത്തായ യുവാവ് മരിച്ചു. കൊല്ലം സ്വദേശി…
അമൃത്സര്‍: പഞ്ചാബിലെ സിര്‍ഹിന്ദ് റെയില്‍വെ സ്റ്റേഷനിലെത്തിയ അമൃത്സര്‍-സഹര്‍സ ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം. ഇന്ന് രാവിലെ 7.30…