Categories: SPORTSTOP NEWS

ഐപിഎൽ; ഹൈദരാബാദിനെതിരെ തകര്‍പ്പന്‍ ജയം നേടി ഗുജറാത്ത് ടൈറ്റന്‍സ്

അഹമ്മദാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 38 റൺസ് ജയവുമായി ഗുജറാത്ത് ടൈറ്റൻസ്. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും ജോസ് ബട്ലറുടെയും അർധ സെഞ്ചുറികളും മികച്ച കൂട്ടുകെട്ടുകളുമാണ് ഗുജറാത്തിന് ജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 224 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഹൈദരാബാദിന് നിശ്ചിത ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് സുദർശൻ-ഗിൽ സഖ്യം മികച്ച തുടക്കമാണ് സമ്മാനിച്ചത്. 41 പന്തിൽ നിന്ന് 87 റൺസ് ചേർത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 23 പന്തിൽനിന്ന് ഒമ്പത് ബൗണ്ടറിയടക്കം 48 റൺസെടുത്ത സായ് സുദർശനെ പുറത്താക്കി സീഷാൻ അൻസാരിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ടി20 ക്രിക്കറ്റിൽ അതിവേഗം 2000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോഡ് മത്സരത്തിൽ സായ് സുദർശൻ സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ ഹൈദരാബാദിനായി ഓപ്പണർമാരായ ട്രാവിസ് ഹെഡും അഭിഷേക് ശർമയും മികച്ച തുടക്കം നൽകി. 41 പന്തിൽ 74 റൺസ് നേടിയ അഭിഷേക് ശർമയാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. മറ്റുള്ളവർക്കൊന്നും മികച്ച രീതിയിൽ ബാറ്റുചെയ്യാനായില്ല. ട്രാവിസ് ഹെഡ് (16 പന്തിൽ 20), ഹെന്റിച്ച് ക്ലാസൻ (18 പന്തിൽ 23), ഇഷാൻ കിഷൻ (17 പന്തിൽ 13), ക്യാപ്റ്റൻ പാറ്റ് കമിൻസ് (19) എന്നിവർ മാത്രമേ രണ്ടക്കം കടന്നുള്ളൂ. ഗുജറാത്തിനായി മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ രണ്ടുവീതം വിക്കറ്റുകൾ നേടി.

TAGS: SPORTS | IPL
SUMMARY: Gujarat Titans won against Hyderabad in IPL

Savre Digital

Recent Posts

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതി; അസോ. ഡയറക്ടര്‍ ദിനില്‍ ബാബുവിനെതിരെ കേസ്

കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ അസോസിയേറ്റ് ഡയറക്ടർ ദിനില്‍ ബാബുവിനെതിരെ പോലീസ് കേസെടുത്തു. എറണാകുളം…

7 minutes ago

എന്നെ അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത്; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ എംഎല്‍എ

കോട്ടയം: അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോണ്‍ഗ്രസ് സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതെന്ന് ചാണ്ടി ഉമ്മന്‍. അപ്പോഴും പാർട്ടി തീരുമാനം അംഗീകരിച്ചുവെന്നും അദ്ദേഹം…

54 minutes ago

ഓണാഘോഷവും 11-ാംവാർഷികവും

ബെംഗളൂരു: കളരി പണിക്കർ കളരി കുറുപ്പ് വെൽഫെയർ അസോസിയേഷൻ (കെപികെകെഡബ്ല്യുഎ) കർണാടകയുടെ ഓണാഘോഷവും 11-ാംവാർഷികവും രാമമൂർത്തി നഗറിലുള്ള നാട്യപ്രിയ നൃത്തക്ഷേത്ര…

1 hour ago

തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി കൊച്ചിയിലേക്ക്; ആറുപേര്‍ക്ക് പുതുജീവൻ നല്‍കി അമല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റം. മസ്തിഷ്ക മരണം സംഭവിച്ച അമല്‍ ബാബു(25)വിന്‍റെ ഹൃദയം എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന…

3 hours ago

കഫ്‌സിറപ്പ് കഴിച്ച് മധ്യപ്രദേശില്‍ മൂന്ന് വയസുകാരി മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശിലെ ചിന്ദ്‌വാരയില്‍ ചുമ മരുന്ന് കഴിച്ച് ഒരു കുട്ടി കൂടി മരിച്ചു. അംബിക വിശ്വകര്‍മ എന്ന മൂന്ന് വയസുകാരിയാണ്…

3 hours ago

ഭര്‍ത്താവ് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്ത് നൽകിയില്ല; വീടിന് മുകളില്‍ നിന്ന് ചാടി ഭാര്യ ജീവനൊടുക്കി

ബെംഗളൂരു: മൊബൈല്‍ ഫോണ്‍ റീചാർജ് ചെയ്യാന്‍ ഭര്‍ത്താവ് തയ്യാറാകാത്തതിനെ തുടര്‍ന്നുണ്ടായ തർക്കത്തിന് പിന്നാലെ യുവതി വീടിന് മുകളില്‍ നിന്ന് ചാടി…

3 hours ago