ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനു മൂന്നാം വിജയം. ചെന്നൈ സൂപ്പർ കിങ്സിനെതിരെ 10 റൺസ് വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അവസാന ഓവർ വരെ നീണ്ടുനിന്ന ആകാംക്ഷയ്ക്കൊടുവിലാണ് ഹൈദരാബാദ് വിജയം പിടിച്ചെടുത്തത്. സൺറൈസേഴ്സ് ഉയർത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. 3 വിക്കറ്റുകൾ വീഴ്ത്തി ചെന്നൈയുടെ മധ്യനിര തകർത്ത ഇഷാൻ മലിംഗയാണ് ഹൈദരാബാദിന്റെ വിജയശില്പി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ്, 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു. ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമയും, മധ്യനിരയിൽ ഹെൻറിച് ക്ലാസനും അർധ സെഞ്ചറികൾ നേടി. 22 പന്തുകൾ നേരിട്ട അഭിഷേക് നാല് സിക്സുകളും ആറു ഫോറുകളുമുൾപ്പടെ 29 റൺസെടുത്തു. മുകേഷ് ചൗധരിയുടെ ആറാം ഓവറിലെ അഞ്ചാം പന്തിൽ ട്രാവിസ് ഹെഡും (23), പിന്നാലെ ക്യാപ്റ്റൻ ഇഷാൻ കിഷനും പുറത്തായത് ഹൈദരാബാദിന് അപ്രതീക്ഷിത പ്രഹരമായി. സ്കോർ 93ൽ നിൽക്കെ ജെയ്മി ഓവർടനിന്റെ പന്തിൽ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ക്യാച്ചെടുത്താണ് അഭിഷേക് മടങ്ങുന്നത്. പിന്നാലെയെത്തിയ ഹെൻറിച് ക്ലാസൻ താളം കണ്ടെത്തിയപ്പോൾ അനികേത് വർമ (രണ്ട്), നിതീഷ് കുമാർ റെഡ്ഡി (12), സലിൽ അറോറ (13) എന്നിവർ നിരാശപ്പെടുത്തി.
30 പന്തിൽ 34 റൺസെടുത്ത മാത്യു ഷോർട്ടാണ് മറുപടി ബാറ്റിങ്ങിൽ ചെന്നൈയുടെ ടോപ് സ്കോറർ. ആയുഷ് മാത്രെ (13 പന്തിൽ 30), സർഫറാസ് ഖാൻ (19 പന്തിൽ 25), ശിവം ദുബെ (16 പന്തിൽ 21) എന്നിവരും കുറച്ചെങ്കിലും പൊരുതി. മലയാളി താരം സഞ്ജു സാംസൺ (7), ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് (19) എന്നിവർ പെട്ടെന്ന് പുറത്തായെങ്കിലും ആയുഷ് മ്ഹാത്രെയും മാത്യു ഷോർട്ടും ചേർന്ന് ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചു. എന്നാൽ മധ്യനിരയിൽ സർഫറാസ് ഖാനും ശിവം ദുബെയും വീണതോടെ ചെന്നൈയുടെ കണക്കുകൂട്ടലുകൾ തെറ്റി. അവസാന ഓവറുകളിൽ അൻഷുൽ കംബോജും ജെമി ഓവർട്ടണും ആഞ്ഞുപിടിച്ചെങ്കിലും ലക്ഷ്യത്തിന് 10 റൺസ് അകലെ ചെന്നൈ പോരാട്ടം അവസാനിച്ചു.
നിലവില്‍ ആറു പോയിന്റുള്ള ഹൈദരാബാദ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. നാലു പോയിന്റുള്ള ചെന്നൈ ഏഴാമതും തുടരുന്നു.
SUMMARY: Sunrisers beat Chennai Super Kings by 10 runs
ബെംഗളൂരു: ചിക്കമഗളൂരു കലാസയിലെ മരസാനിഗെയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. ഹൊരനാട് സ്വദേശി ചേതനാണ് (30) മരിച്ചത്. കലസയിലെ…
ബെംഗളൂരു: നായർ സേവാ സംഘ് കർണാടക ആർടി നഗർ കരയോഗം സംഘടിപ്പിക്കുന്ന വിഷു വർണങ്ങൾ വസന്തനഗർ അംബേദ്കർ ഭവനിൽ ഇന്നു…
ബെംഗളൂരു: അന്തർദേശീയ ശ്രദ്ധ നേടിയ 'പാപ്പാ ബുക്ക'യുടെ ബെംഗളൂരുവിലെ പ്രദർശനം ഇന്ന് വൈകീട്ട് നാലുമണിക്ക് വസന്തനഗർ പാലസ് റോഡ് മാണിക്യവേലു…
കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവിൽ ശനിയാഴ്ച ഉണ്ടായ വെടിവയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നഗരത്തിന്റെ തെക്കൻ മേഖലയിലുള്ള ഹോളോസിവ്‌സ്‌കി ജില്ലയിലാണ് സംഭവം.…
തിരുവനന്തപുരം: കേരളത്തിലെ ചുട്ടുപൊള്ളുന്ന ചൂടിന് ശമനം നൽകാൻ വേനൽമഴ എത്തുന്നു. ഏപ്രിൽ 22 മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ…
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിൽ 'കെ.എൽ. 15' എന്നപേരിൽ കുറഞ്ഞ വിലയ്ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി ഡിപ്പോകളിലും ബസുകളിലും ഉടന്‍ ആരംഭിക്കും.…