വാഷിങ്ടൺ: വൈറ്റ്ഹൗസിലെ മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ ഒരുക്കിയ അത്താഴ വിരുന്നിനിടെ വെടിവെപ്പ് നടന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വാഷിംഗ്ടണിലെ ഹിൽട്ടൺ ഹോട്ടലിലാണ് വിരുന്ന് നടന്നത്. ഇതേത്തുടർന്ന് പരിപാടിയിലുണ്ടായിരുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സീക്രട്ട് സർവീസ് അതിവേഗം വേദിയിൽനിന്ന് മാറ്റി. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും മറ്റു കാബിനറ്റ് അംഗങ്ങളും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. എട്ടു തവണ വരെ വെടിയൊച്ച കേട്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. നൂറുകണക്കിന് മാധ്യമപ്രവർത്തകരും സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും വിരുന്നിൽ പങ്കെടുക്കാനെത്തിയിരുന്നു.
പ്രസിഡന്റ് ട്രംപ്, പ്രഥമ വനിത മെലാനിയ, വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് എന്നിവരുൾപ്പെടുന്ന പ്രധാനികളാണ് വേദിയിൽ ഉണ്ടായിരുന്നത്. പിന്നീട് ഡിന്നർ പരിപാടി പുനരാരംഭിച്ചു. ട്രംപ് പരിപാടിയിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങിയെങ്കിലും യു.എസ് ഉദ്യോഗസ്ഥർ അനുവദിച്ചില്ല.
SUMMARY: Gunshots fired during dinner party in US; suspect arrested, police say
ന്യൂഡൽഹി: ഇന്ത്യൻ ഫോട്ടോജേണലിസത്തിൻ്റെ കുലപതി രഘു റായ് (83) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധയെത്തുടർന്ന്…
ബെംഗളൂരു: കന്റോൺമെന്റിനും വൈറ്റ്ഫീൽഡിനും ഇടയില്‍ നടക്കുന്ന നവീകരണ പ്രവൃത്തികളുടെ ഭാഗമായി എറണാകുളം ജംക്‌ഷൻ –കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (26652)…
കോഴിക്കോട്: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ കയ്യൊഴിയുകയും ചെയ്ത സംഭവത്തില്‍ പത്തൊമ്പതുകാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി…
ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. എച്ച്.ഡി. കോട്ടെ താലൂക്കിലെ ഹമ്പപുര ഗ്രാമത്തിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഹമ്പപുരയിലെ സിദ്ധഗൗഡ,…
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാതെ ഇന്ന് തൃശൂർ പൂരം. സാമ്പിള്‍ വെടിക്കെട്ട്, പ്രധാന വെടിക്കെട്ട്, പകല്‍ വെടിക്കെട്ട് എന്നിവ…
വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത അത്താഴ വിരുന്നിനിടെ വെടിയൊച്ച. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വിരുന്നിലായിരുന്നു…