LATEST NEWS

വൈറ്റ്ഹൗസില്‍ അത്താഴ വിരുന്നിനിടെ വെടിയൊച്ച; ട്രംപിനെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു

വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത അത്താഴ വിരുന്നിനിടെ വെടിയൊച്ച. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വിരുന്നിലായിരുന്നു വെടിയൊച്ച മുഴങ്ങിയത്.വാഷിങ്ടണ്‍ ഡി സിയിലെ ഹോട്ടലിലാണ് വിരുന്ന് സംഘടിപ്പിച്ചിരുന്നത്. ട്രംപ് തലതാഴ്ത്തി സുരക്ഷിതനാകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപിനെ ഉടന്‍ വേദിയില്‍ നിന്ന് മാറ്റി.

ആർക്കും പരുക്കേറ്റതായി ഇതുവരെ റിപ്പോർട്ടില്ല.വെടിയൊച്ച കേട്ടതോടെ ട്രംപിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വളയുന്നതിന്‍റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയിൽനിന്ന് ഒഴിപ്പിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ പുറത്തുവന്നു.അഞ്ച് മുതൽ എട്ട് തവണ വരെ വെടിയൊച്ച കേട്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

ഇറാനെതിരായ യുദ്ധം യു എസില്‍ ട്രംപിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പ്രസിഡന്റിന് ജനപിന്തുണ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
SUMMARY: Shots fired during White House dinner; Trump evacuated

NEWS DESK

Recent Posts

യുഎസിൽ അത്താഴവിരുന്നിനിടെ വെടിയൊച്ച; പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ്

വാഷിങ്ടൺ: വൈറ്റ്ഹൗസിലെ മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ ഒരുക്കിയ അത്താഴ വിരുന്നിനിടെ വെടിവെപ്പ് നടന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വാഷിംഗ്ടണിലെ ഹിൽട്ടൺ ഹോട്ടലിലാണ്…

23 minutes ago

വെടിക്കെട്ടില്ല, ആർഭാടമില്ല, ചടങ്ങുകൾ മാത്രം; ഇന്ന് തൃശ്ശൂർ പൂരം

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാതെ ഇന്ന് തൃശൂർ പൂരം. സാമ്പിള്‍ വെടിക്കെട്ട്, പ്രധാന വെടിക്കെട്ട്, പകല്‍ വെടിക്കെട്ട് എന്നിവ…

40 minutes ago

നീലഗിരി ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു

നീലഗിരി: തമിഴ്‌നാട് നീലഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. ഗൂഡല്ലൂര്‍ ഓവേലി ആറോട്ടുപാറയില്‍ ആണ് സംഭവം നടന്നത്. പ്രദേശവാസിയായ രവി…

1 hour ago

സമസ്ത പൊതുപരീക്ഷ; എം.എം എ മദ്രസകൾക്ക് തിളക്കമാർന്ന വിജയം

ബെംഗളൂരു: സമസ്ത മതവിദ്യാഭ്യാസ ബോർഡിന്റെ 5, 7, 10 ക്ലാസുകളിലെ പൊതുപരീക്ഷയിൽ മലബാർ മുസ്‌ലിം അസോസിയേഷനു കീഴിലെ മദ്രസകൾക്കു നൂറുശതമാനം…

2 hours ago

എസ്എസ്എൽസി പരീക്ഷ; കെഎൻഎസ്എസിൻ്റെ സ്കൂളുകളില്‍ നൂറു ശതമാനം വിജയം

ബെംഗളൂരു: ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയിൽ കെഎൻഎസ്എസിന്റെ മന്നംമെമ്മോറിയൽ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ആർഎസ് പാളയ എംഎംഇടി സ്കൂളും…

2 hours ago

ടിസിഎസ് 10 കെ മാരത്തൺ; നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം, ഇതു വഴിയുള്ള യാത്ര ഒഴിവാക്കുക

ബെംഗളൂരു: ടിസിഎസ് 10 കെ മാരത്തണിന്റെ ഭാഗമായി ഇന്നു രാവിലെ 5 മുതൽ 11 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം…

2 hours ago