തൃശൂർ: സംസ്ഥാനത്ത് വീണ്ടും എച്ച്1എൻ1 മരണം റിപ്പോർട്ട് ചെയ്തു. തൃശൂരില്‍ ചികിത്സിയിലിരുന്ന 54 കാരനാണ് മരിച്ചത്. ശ്രീനാരായണപുരം ശങ്കു ബസാർ കൈതക്കാട് അനില്‍ (54) ആണ് മരിച്ചത്. പനിയും ചുമയും ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അനിലിന് ഓഗസ്റ്റ് 23നാണ് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചത്.
ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്‌ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകീട്ടായിരുന്നു മരണം. ദിവസങ്ങള്‍ക്ക് മുമ്പ് തൃശൂരില്‍ എച്ച്1എന്‍1 ബാധിച്ച് എറവ് സ്വദേശി മരിച്ചിരുന്നു. എറവ് സ്വദേശിനി മീനയാണ് മരിച്ചത്. എച്ച്1എന്‍1 ബാധയെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു മരണം.
TAGS : KERALA | H1 N1 | DEAD
SUMMARY : Another H1N1 death in Kerala; The 54-year-old died
ബെംഗളൂരു: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടിരൂപ മോഷ്ടിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മുകളില്‍ നിറയ്ക്കാനായി കൊണ്ടുപോയ പണമാണ് സംഘം കൊള്ളയടിച്ചത്.…
ബെംഗളൂരു: കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ കന്നഡ രാജ്യോത്സവ ആഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾ കേരളസമാജം പ്രസിഡന്റ് എം ഹനീഫ് ഉദ്ഘാടനം…
കണ്ണൂർ: കണ്ണൂരിൽ മുസ്ലീം ലീഗ് പ്രാദേശിക നേതാവ് ബിജെപിയിൽ ചേർന്നു. ലീഗിന്റെ പാനൂർ മുനിസിപ്പൽ കമ്മിറ്റി അംഗമായ ഉമർ ഫാറൂഖ്…
ബെംഗളൂരു: ആനന്ദ് രാഘവൻ രചിച്ച ‘അനുരാഗക്കടവിൽ' മലയാള നാടകം ബെംഗളൂരുവില്‍ അരങ്ങേറുന്നു. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നവംബർ 22…
തിരുവനന്തപുരം: മുട്ടട വാർഡില്‍ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് നീക്കിയ നടപടി റദ്ദാക്കി. വോട്ടര്‍…
കൊച്ചി: ശബരിമലയിലെ സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. ബുക്കിങ് ഇരുപതിനായിരത്തില്‍ നിന്ന് അയ്യായിരമാക്കി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം.…