ബെംഗളൂരു: ശിവാജിനഗറിലെ സെൻ്റ് മേരീസ് ബസിലിക്കയിലെ വാർഷിക പെരുന്നാളിൻ്റെ ഭാഗമായി ബെംഗളൂരുവിൽ വിവിധയിടങ്ങളിൽ ഇന്ന് മദ്യ വില്പനയ്ക്ക് നിരോധനം ഏർപ്പെടുത്തി. സെൻട്രൽ, ഈസ്റ്റ് ബെംഗളൂരുവിലെ പ്രദേശങ്ങളിലാണ് വിൽപനയ്ക്ക് നിയന്ത്രണം.
ശിവാജിനഗർ, കൊമേഴ്‌സ്യൽ സ്ട്രീറ്റ്, ഭാരതിനഗർ പരിധിയിലെ എല്ലാ മദ്യശാലകളിലും ബാറുകളിലും റെസ്റ്റോറൻ്റുകളിലും വൈൻ സ്റ്റോറുകളിലും മദ്യവിൽപ്പന നിരോധിക്കുമെന്ന് ഈസ്റ്റ് ഡിവിഷൻ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
കൊമേഴ്‌സ്യൽ സ്ട്രീറ്റ്, ഭാരതിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ മൈസൂരു സെയിൽസ് ഇൻ്റർനാഷണൽ ലിമിറ്റഡിൻ്റെ എല്ലാ ബാറുകളും റെസ്റ്റോറൻ്റുകളും വൈൻ ഷോപ്പുകളും പബ്ബുകളും ബിവറേജസ് സ്റ്റോറുകളും (സിഎൽ-4, സിഎൽ-6എ ലൈസൻസുകളുള്ളവ ഒഴികെ) മദ്യം വിൽക്കുന്ന മറ്റെല്ലാ കടകളും അടച്ചിടാനും നിർദേശമുണ്ട്.
TAGS: BENGALURU | BAN
SUMMARY: Liqour sale prohibited in parts of city today
കണ്ണൂർ: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എല്‍ നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം…
ഹൈദരാബാദ്: തെലങ്കാനയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും മുന്‍ ബിആര്‍എസ് നേതാവുമായ…
തൃശൂർ: കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയില്‍ കുടുങ്ങി മുങ്ങിമരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി എം.എസ്. അച്ചു (19) ആണ് മരിച്ചത്.…
തിരുവനന്തപുരം: ഡി സി സി ജനറല്‍ സെക്രട്ടറി അഭിലാഷ് ആർ നായർ അന്തരിച്ചു. ഹൃദയാഘാതത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.…
പാലക്കാട്: കേരളത്തില്‍ നിലവില്‍ ഔദ്യോഗികമായോ അല്ലാതെയോ ഉള്ള വൈദ്യുതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൈദ്യൂതി ഇടയ്ക്കിടെ…
കൊച്ചി: കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് ഹൈബി ഈഡൻ. നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ…