കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെൻ്റിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് കേസില്‍ ലാലി വിന്‍സെന്റിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. അതേസമയം, 50 ലക്ഷം രൂപ അഭിഭാഷകയെന്ന നിലയില്‍ ലാലി വിൻസെൻ്റ് ഫീസായി വാങ്ങിയെന്ന വാദം ഹൈക്കോടതി അംഗീകരിച്ചു.
അനന്തു കൃഷ്ണന്റെ സ്ഥാപനത്തില്‍ നിന്ന് താൻ 40 ലക്ഷം രൂപ വക്കീല്‍ ഫീസായി കൈപ്പറ്റിയിരുന്നുവെന്നും തട്ടിപ്പില്‍ പങ്കില്ലെന്നും ലാലി വിൻസെന്റ് നേരത്തെ പറഞ്ഞിരുന്നു. നിയമോപദേശത്തിനായാണ് പണം കൈപ്പറ്റിയത്. മറ്റു സാമ്പത്തിക നേട്ടങ്ങളൊന്നും ഇല്ലെന്നും ബാങ്ക് അക്കൗണ്ട് പരിശോധിക്കാമെന്നുമായിരുന്നു ലാലി വിൻസെൻ്റ് പറഞ്ഞത്.
അനന്തു കൃഷ്ണനെ പരിചയപ്പെടുത്തിയത് ലാലി വിൻസെന്റ് ആണെന്ന എൻജിഒ കോണ്‍ഫെഡറേഷന്റെ ചുമതലയുണ്ടായിരുന്ന ആനന്ദകുമാറിൻ്റെ വാദവും ലാലി തള്ളിയിരുന്നു. നേരത്തെ ലാലി വിൻസെൻ്റിനെ പകുതിവില തട്ടിപ്പ് കേസില്‍ പോലീസ് പ്രതിചേർത്തിരുന്നു. കണ്ണൂർ ടൗണ്‍ പോലീസ് എടുത്ത കേസില്‍ ലാലി വിൻസെൻ്റ് ഏഴാം പ്രതിയാണ്.
നാഷണല്‍ എൻജിഒ കോണ്‍ഫെഡറേഷൻ എന്ന പേരില്‍ കൂട്ടായ്‌മ രൂപീകരിച്ചായിരുന്നു അനന്തു കൃഷ്ണന്റെ പകുതി വില തട്ടിപ്പ്. തിരുവനന്തപുരം തോന്നയ്‌ക്കല്‍ സായിഗ്രാമം ഗ്ലോബല്‍ ചെയർമാൻ കെ എൻ ആനന്ദകുമാർ ആജീവനാന്ത ചെയർമാനും ഇടുക്കി സ്വദേശി അനന്തുകൃഷ്‌ണൻ അഖിലേന്ത്യ കോ- ഓർഡിനേറ്ററുമായാണ് കോണ്‍ഫെഡറേഷൻ പ്രവർത്തിച്ചിരുന്നത്.
TAGS : HALF PRICE SCAM
SUMMARY : Half-price fraud case; Lali Vincent granted anticipatory bail
ബെംഗളൂരു: നഗരത്തിൽ ഓട്ടോ നിരക്കും വർധിപ്പിക്കുന്നു. അടിസ്ഥാന നിരക്ക് 2 കിലോമീറ്ററിനു 30 രൂപയിൽ നിന്നു 36 രൂപയായി വർധിക്കും.…
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. രാവിലെ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് എത്തിയാണ് ചുമതലയേറ്റത്. ഇന്ന് പുലർച്ചെ ഡൽഹിയിൽ…
കോട്ടയം: കോട്ടയം കോടിമത പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. രാത്രി 12 മണിയോടെ പിക്കപ്പ് വാനും ബൊലേറോയും കൂട്ടിയിടിച്ചാണ്…
ബെംഗളൂരു: സംസ്ഥാനത്തെ ഹൈവേകളില്‍ എഐ കാമറകൾ സ്ഥാപിക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. കർണാടക ഗതാഗത വകുപ്പാണ് 70 കോടി രൂപയുടെ…
തിരുവനന്തപുരം: കല്ലമ്പലം വെയിലൂരില്‍ കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതിമാർക്ക് ദാരുണാന്ത്യം.കൊല്ലം പരവൂർ കൂനയിൽ സുലോചനാഭവനിൽ ശ്യാം ശശിധരൻ(58), ഭാര്യ…
തിരുവനന്തപുരം: കേരള സിലബസിലെ കുട്ടികൾ പിന്നാക്കം പോവുന്നെന്ന പരാതിയെത്തുടർന്ന് എൻജിനിയറിംഗ് എൻട്രൻസ് (കീം) റാങ്ക്പട്ടിക തയ്യാറാക്കാൻ നിലവിലുള്ള മാർക്ക് സമീകരണ…