LATEST NEWS

ലിവിങ്-ടുഗെതര്‍ ബന്ധങ്ങളില്‍ നിന്ന് പിന്മാറുന്നത് കുറ്റകരമല്ല: സുപ്രീം കോടതി

ന്യൂ​ഡ​ല്‍​ഹി: ലി​വിം​ഗ് ടു​ഗ​ദ​ര്‍ ബ​ന്ധ​ത്തി​ല്‍ നി​ന്നും ഒ​രാ​ള്‍ പി​ന്മാ​റു​ന്ന​ത് ക്രി​മി​ന​ല്‍ കു​റ്റ​മ​ല്ലെ​ന്നും സ്ത്രീ​പീ​ഡ​നം ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി. ലി​വ്-​ഇ​ന്‍ ബ​ന്ധം ത​ക​രു​ന്ന​ത് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി​യു​ള്ള പീ​ഡ​ന​മാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.  വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വാ​വ് പീ​ഡി​പ്പി​ച്ചെ​ന്നും മ​ർ​ദി​ച്ചെ​ന്നും ആ​രോ​പി​ച്ച് യു​വ​തി ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി. പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യു​ള്ള ലി​വ്-​ഇ​ൻ ബ​ന്ധ​ങ്ങ​ളും ക്രി​മി​ന​ൽ ലൈം​ഗീ​ക കു​റ്റ​കൃ​ത്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റീ​സ് ബി.​വി. നാ​ഗ​ര​ത്ന നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​ർ വി​വാ​ഹം ക​ഴി​ക്കാ​തെ ഒ​രു​മി​ച്ച് ജീ​വി​ക്കാ​ൻ തീ​രു​മാ​നി​ക്കു​മ്പോ​ൾ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ ഉ​ണ്ടെ​ന്ന് ജ​സ്റ്റീ​സ് നാ​ഗ​ര​ത്ന അ​ഭി​പ്രാ​യ​പ്പെ​ട്ടു.

“ഇ​തൊ​രു ലി​വ്-​ഇ​ന്‍ ബ​ന്ധ​മാ​ണ്. വി​വാ​ഹം ക​ഴി​ക്കാ​തെ അ​വ​ര്‍​ക്ക് ഒ​രു കു​ട്ടി​യു​ണ്ട്. ഇ​പ്പോ​ള്‍ അ​വ​ര്‍ പീ​ഡ​ന​ത്തെ​ക്കു​റി​ച്ചും മ​ര്‍​ദ്ദ​ന​ത്തെ​ക്കു​റി​ച്ചും പ​റ​യു​ന്നു. ഇ​തെ​ന്താ​ണ് ?’.-ജ​സ്റ്റീ​സ് നാ​ഗ​ര​ത്‌​ന ചോ​ദി​ച്ചു. സ​മ്മ​ത​ത്തോ​ടെ​യു​ള്ള ബ​ന്ധം ലൈം​ഗീ​കാ​തി​ക്ര​മ ആ​രോ​പ​ണ​ത്തി​ലേ​ക്ക് എ​ങ്ങ​നെ ന​യി​ക്കു​മെ​ന്നും ജ​സ്റ്റീ​സ് നാ​ഗ​ര​ത്ന ചോ​ദി​ച്ചു.

ഹ​ര്‍​ജി​ക്കാ​രി​ക്ക് 18 വ​യ​സു​ള്ള​പ്പോ​ള്‍ പ്ര​തി പ​രി​ച​യ​പ്പെ​ടു​ക​യും വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കു​ക​യും ചെ​യ്ത​താ​യി അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു. പ്ര​തി വി​വാ​ഹി​ത​നാ​യി​രു​ന്നു​വെ​ന്ന കാ​ര്യം യു​വ​തി അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും വാ​ദി​ച്ചു.

എ​ന്നാ​ല്‍, എ​ന്തു​കൊ​ണ്ട് വി​വാ​ഹ​ത്തി​ന് മു​ന്‍​പ് അ​യാ​ളോ​ടൊ​പ്പം താ​മ​സി​ക്കാ​നും കു​ട്ടി​യെ പ്ര​സ​വി​ക്കാ​നും യു​വ​തി തീ​രു​മാ​നി​ച്ചു എ​ന്ന് കോ​ട​തി ചോ​ദി​ച്ചു. പ്ര​തി ഇ​ത്ത​ര​ത്തി​ല്‍ മ​റ്റ് സ്ത്രീ​ക​ളെ​യും ക​ബ​ളി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന വാ​ദ​ത്തി​ന്, ഇ​പ്പോ​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത് ഹ​ര്‍​ജി​ക്കാ​രി​യു​ടെ കേ​സ് മാ​ത്ര​മാ​ണെ​ന്ന് ജ​ഡ്ജി മ​റു​പ​ടി ന​ല്‍​കി.

യുവതിയോട് സഹതാപമുണ്ടെന്ന് വ്യക്തമാക്കിയ കോടതി, കുട്ടിക്ക് വേണ്ടി ജീവിതച്ചിലവ് ആവശ്യപ്പെടാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. “ബ​ന്ധം ഒ​രു​പ​ക്ഷേ അ​വി​ഹി​ത​മാ​യി​രി​ക്കാം, പ​ക്ഷേ ആ ​ബ​ന്ധ​ത്തി​ല്‍ ജ​നി​ക്കു​ന്ന കു​ട്ടി അ​വി​ഹി​ത​മ​ല്ല. ഒ​രു വി​വാ​ഹ​ബ​ന്ധ​മാ​യി​രു​ന്നു​വെ​ങ്കി​ല്‍ അ​വ​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ കു​റ​ച്ചു​കൂ​ടി മെ​ച്ച​പ്പെ​ട്ട​താ​കു​മാ​യി​രു​ന്നു.’ ജ​ഡ്ജി നി​രീ​ക്ഷി​ച്ചു. വി​ഷ​യം മ​ധ്യ​സ്ഥ​ത​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​നും കോ​ട​തി ക​ക്ഷി​ക​ളോ​ട് നി​ര്‍​ദ്ദേ​ശി​ച്ചു.
SUMMARY: It is not a crime to withdraw from a living-together relationship: Supreme Court

NEWS DESK

Recent Posts

നിതിൻ രാജിന്റെ മരണം; ഡോ. സംഗീത നമ്പ്യാർ ഹാജരായി; അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാര്‍…

13 minutes ago

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; 10 പേര്‍ക്ക് പരുക്ക്

കൊല്ലം: ആയൂർ വഞ്ചിപ്പേട്ടയിൽ കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരുക്ക്. കാറിലും ബസിലും സഞ്ചരിച്ചവർക്ക്…

57 minutes ago

കാസറഗോഡ് നാലരവയസുകാരനെ പാമ്പ് കടിച്ചു: നില ഗുരുതരം

കാസറഗോഡ്: കാസറഗോഡ് എളേരിത്തട്ടില്‍ നാലരവയസുകാരനെ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് കുട്ടിക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. കുട്ടിയെ പരിയാരം ഗവ മെഡിക്കല്‍…

1 hour ago

‘പ്രണയം നടിച്ച് 65 ലക്ഷം തട്ടി, നഗ്‌നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി’; ഷിയാസ് കരീമിനെതിരെ പരാതി

കൊച്ചി: റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ പരാതിയുമായി യുവതി. പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെടുത്തു എന്നാരോപിച്ച് പ്രവാസി…

2 hours ago

ഇടുക്കിയില്‍ കാണാതായ പഞ്ചായത്ത് അംഗത്തെ കാട്ടിനുള്ളില്‍ കണ്ടെത്തി; പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു

ഇ​ടു​ക്കി: കാ​ണാ​താ​യ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ ക​ണ്ടെ​ത്തി. മാ​ങ്കു​ളം പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് അം​ഗം ധ​ന്യ ഗ​ണേ​ശ​നെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. വ്യാഴാഴ്ചയാണ് ധന്യയെ…

3 hours ago

നിതിന്‍ രാജിന്റെ മരണം: നാളെ സംസ്ഥാനവ്യാപക ഹര്‍ത്താല്‍; സ്വകാര്യ വാഹനങ്ങള്‍ തടയുമെന്ന് ആക്ഷന്‍ കൗണ്‍സില്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് ഹർത്താൽ. ദളിത്-ആദിവാസി സംഘടനകളുടെ സംയുക്ത…

3 hours ago