ഹരീഷ് കണാരൻ പറഞ്ഞത് പച്ചക്കള്ളം, ARMല്‍ നിന്ന് ഒഴിവാക്കിയത് പണം കൂടുതല്‍ ചോദിച്ചതിനാല്‍; ആരോപണങ്ങള്‍ തള്ളി ബാദുഷ

കൊച്ചി: നടൻ ഹരീഷ് കണാരൻ്റെ ആരോപണങ്ങള്‍ തള്ളി നിർമാതാവ് ബാദുഷ. ഹരീഷ് കണാരൻ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് ബാദുഷ പറഞ്ഞു. 20 ലക്ഷം രൂപ നല്‍കാനുണ്ട് എന്നത് നുണയാണ്. തനിക്ക് നല്‍കിയത് 10 ലക്ഷം രൂപ മാത്രമാണ്. അതില്‍ 3 ലക്ഷം രൂപ പലപ്പോഴായി തിരികെ നല്‍കിയെന്നും ബാദുഷ പറഞ്ഞു. ഹരീഷിന് സിനിമ ലഭിക്കാതിരിക്കാൻ താൻ കാരണക്കാരനല്ലെന്നും ബാദുഷ വ്യക്തമാക്കി.

ARM സിനിമയില്‍ നിന്ന് ഹരീഷ് ഒഴിവാക്കപ്പെട്ടത് പണം കൂടുതല്‍ ആവശ്യപ്പെട്ടതിനാലാണ്. ഹരീഷിൻ്റെ ആരോപണങ്ങള്‍ വലിയ മാനസിക വിഷമം ഉണ്ടാക്കിയതായും ബാദുഷ പറഞ്ഞു. ഹരീഷിൻ്റെ ആരോപണത്തിന് ശേഷം ആദ്യമായാണ് ബാദുഷ ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. തനിക്കും കുടുംബത്തിനും നേരിട്ടത് വലിയ അപമാനമാണ്. സൈബർ ഇടത്തില്‍ വലിയ രീതിയില്‍ ആക്രമിക്കപ്പെടുന്നുണ്ട്. ഹരീഷിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബാദുഷ വ്യക്തമാക്കി.

കഴിഞ്ഞ വർഷം കടം വാങ്ങിയ 20 ലക്ഷം തിരിച്ചു ചോദിച്ചതിന് ബാദുഷ ഇടപെട്ട് തന്നെ സിനിമകളില്‍ നിന്ന് മാറ്റി നിർത്തിയെന്നായിരുന്നു ഹരീഷ് കണാരൻ്റെ ആരോപണം. പലതവണ ബാദുഷയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിന് സാധിക്കാതെ വന്ന സാഹചര്യത്തിലാണ് താൻ ഇത് വെളിപ്പെടുത്തുന്നതെന്നും ഹരീഷ് കണാരൻ വ്യക്തമാക്കിയിരുന്നു.

SUMMARY: Harish Kanaran’s statement was a blatant lie, he was removed from ARM because he asked for more money; Badusha denies the allegations

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രിയദര്‍ശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളി

ഡല്‍ഹി: യുഡിഎഫ് സർക്കാർ വനിതകള്‍ക്ക് വേണ്ടി ആരംഭിച്ച പ്രിയദർശിനി സൗജന‍്യ യാത്രാ...

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍. മോഹനൻ അന്തരിച്ചു

കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....

കരുവാറ്റ കൊലപാതകം: പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ പോലിസ് കസ്റ്റഡിയില്‍വിട്ട ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

ആലപ്പുഴ: കരുവാറ്റയില്‍ വയോധികനെ കൊന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ പോലീസ് കസ്റ്റഡിയില്‍വിട്ട...

കേരളസമാജം മല്ലേശ്വരം സോൺ ഓണോത്സവം 13ന് 

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മല്ലേശ്വരം സോണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണോത്സവം...

ബാലവേല; യശ്വന്ത്പുര എപിഎംസി യാർഡിൽ നിന്ന് 29 കുട്ടികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: ബാലവേലക്കെതിരായ പ്രത്യേക പരിശോധനയിൽ ബെംഗളൂരുവിലെ യശ്വന്ത്പുര എപിഎംസി യാർഡിൽ നിന്ന്...

കുടുംബവഴക്ക്; ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. ബെംഗളൂരു...

കെപിഎസ്‌സി മൃഗഡോക്ടർ നിയമന തട്ടിപ്പ്: മുൻ ചെയർമാന് മുൻകൂർ ജാമ്യമില്ല

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ മൃഗഡോക്ടർ നിയമന പരീക്ഷാ ക്രമക്കേടിൽ...

‘വേട്ടയാടൽ തുടങ്ങിയിട്ട് ഏറെ കാലമായി, എന്നെ പഴിചാരുക മാത്രം ലക്ഷ്യ’; ഇ​ഡി ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് പി​ണ​റാ​യി

ആലപ്പുഴ: ഇഡി ഉയർത്തിയ ആരോപണങ്ങളിൽ ആദ്യമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ്  പിണറായി...

Related Articles

Popular Categories