ഹരിയാന: സ്‌കൂള്‍ ബസ് മറിഞ്ഞ് കുട്ടികളടക്കം 46 പേര്‍ക്ക് പരുക്കേറ്റു. ഹരിയാനയിലെ പഞ്ച്കുള ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. പഞ്ചോറിലെ നോള്‍ട്ട ഗ്രാമത്തിന് സമീപമാണ് അപകടം. അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരുക്കേറ്റ ഒരു സ്ത്രീയെ ചണ്ഡിഗഡ് പിജിഐ ആശുപത്രിയിലേക്ക് മാറ്റി. ബസില്‍ കുട്ടികള്‍ തിങ്ങിനിറഞ്ഞായിരുന്നു ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.
അമിത വേഗതയും അമിതഭാരവുമാണ് അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. റോഡിന്റെ ശോചനീയാവസ്ഥയും അപകടത്തിന് കാരണമായേക്കാം എന്ന് പോലീസ് പറഞ്ഞു. ബസില്‍ എഴുപതോളം കുട്ടികള്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
TAGS : SCHOOL | BUS | ACCIDENT | HARIYANA
SUMMARY : School bus overturned accident; 46 people including children were injured
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗര്‍ ഇസിഎയില്‍ നടന്നു. കോണ്‍ഗ്രസ് നേതാക്കളായ സി വി പത്മരാജന്‍,…