Categories: CINEMATOP NEWS

ഹാരി പോട്ടർ താരം മാ​ഗി സ്മിത്ത് അന്തരിച്ചു

ലണ്ടൻ: ഓസ്കർ ജേതാവും ഹാരിപോർട്ടർ സീരീസ് താരവുമായ മാ​ഗി സ്മിത്ത് അന്തരിച്ചു. 89 വയസായിരുന്നു.ലണ്ടനിലെ ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. മരണവിവരം മക്കളാണ് മാധ്യമങ്ങളെ അറിയിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു മാ​ഗി. രണ്ട് ആൺമക്കളും അഞ്ച് പേരക്കുട്ടികളും അടങ്ങുന്നതായിരുന്നു മാ​ഗിയുടെ കുടുംബം.

നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഡൗണ്ടൺ ആബി, ഹാരി പോട്ടർ, ദി പ്രൈം ഓഫ് മിസ് ജീൻ ബ്രോഡി എന്നിവയിലെ കഥാപാത്രങ്ങളാണ് മാ​ഗിയെ ശ്രദ്ധേയയാക്കിയത്. ദി പ്രൈം ഓഫ് മിസ് ജീൻ ബ്രോഡി എന്ന സിനിമയിലെ പ്രകടനമായിരുന്ന 1970 -ല്‍ മികച്ച നടിക്കുള്ള ഓസ്കർ പുരസ്കാരം സ്മിത്തിന്  നേടിക്കൊടുത്തത്.
<BR>
TAGS : HARRY POTTER | MAGGIE SMITH
SUMMARY : Harry Potter star Maggie Smith has passed away

Savre Digital

Recent Posts

ശബരിമല സ്വർണക്കൊള്ള; മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നാം പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ. സ്വര്‍ണക്കൊള്ള കേസില്‍ മൂന്നാം പ്രതിയാണ്…

9 minutes ago

നോർക്ക ഇൻഷുറൻസ്: അപേക്ഷ സമർപ്പിച്ചു

ബെംഗളൂരു: കേരളസമാജം നെലമംഗലയുടെ ആഭിമുഖ്യത്തിൽ ഘട്ടം ഘട്ടമായി ശേഖരിച്ചുകൊണ്ടിരിക്കുന്ന നോർക്ക ഇൻഷുറൻസിനു വേണ്ടിയുള്ള അപേക്ഷ ഫോമുകൾ നോർക്ക ഡെവലപ്മെന്റ് ഓഫീസർ…

15 minutes ago

കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി ആയിരിക്കും പ്രഖ്യാപനം…

19 minutes ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ചു. കൊല്ലം പാലത്തറ സ്വദേശിയായ 65കാരനാണ് മരിച്ചത്. ഈ…

37 minutes ago

ചിക്കമഗളൂരുവില്‍ കാട്ടാനയുടെ ആക്രമണത്തിൽ സഹോദരങ്ങള്‍ മരിച്ചു

ബെംഗളൂരു: ചിക്കമഗളൂരു ശൃംഗേരിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ സഹോദരന്മാർ മരിച്ചു. കെരക്കട്ടേ ഗ്രാമവാസികളായ ഉമേഷും (43), ഹരീഷുമാണ് (42) ദാരുണമായി കൊല്ലപ്പെട്ടത്.…

44 minutes ago

മെട്രോ യെല്ലോ ലൈനില്‍ കാത്തിരിപ്പ് സമയം കുറയും; അഞ്ചാമത്തെ ട്രെയിന്‍ ഇന്നുമുതൽ

ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയപാതയായ ആർവി റോഡ്-ബൊമ്മസാന്ദ്ര യെല്ലോ ലൈനിൽ അഞ്ചാമത്തെ ട്രെയിന്‍ ശഇന്ന് മുതല്‍ ഓടിത്തുടങ്ങും. ഇതോടെ പാതയിലെ …

1 hour ago