LATEST NEWS

വിലായത്ത് ബുദ്ധക്കുനേരെ വിദ്വേഷ പ്രചാരണം; യുട്യൂബ് ചാനലിനെതിരെ നിർമാതാവിന്റെ പരാതി

കൊച്ചി: പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജയൻ നമ്പ്യാർ ഒരുക്കിയ ‘വിലായത്ത് ബുദ്ധ’യ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പരാതി നൽകി നിർമ്മാതാവ് സന്ദീപ് സേനൻ. സിനിമയെ ലക്ഷ്യമിട്ടുകൊണ്ട് മതപരവും രാഷ്ട്രീയപരവുമായ വിദ്വേഷ പ്രചാരണങ്ങൾ നടത്തിയെന്ന് ആരോപിച്ച് ഫസ്റ്റ് റിപ്പോർട്ട് ഓൺലൈൻ’ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് സൈബർ സെല്ലിൽ പരാതി നൽകിയിരിക്കുന്നത്.

സിനിമയുടെ റിവ്യൂ എന്ന വ്യാജേനയാണ് ‘ഫസ്റ്റ് റിപ്പോർട്ട് ഓൺലൈൻ’ എന്ന യൂട്യൂബ് ചാനൽ സിനിമയ്ക്ക് എതിരെ സൈബർ ആക്രമണം നടത്തിയിരിക്കുന്നതെന്നും സന്ദീപ് സേനൻ പരാതിയിൽ പറയുന്നു. സിനിമയിറങ്ങി ആദ്യ ദിനം തന്നെ റിവ്യൂ എന്നപേരിൽ സ്വന്തം അഭിപ്രായങ്ങൾ പറഞ്ഞ് പല യൂട്യൂബ് ചാനലുകളും രംഗത്തെത്താറുണ്ട്. എന്നാൽ പലപ്പോഴുമിത് സിനിമയുടെ വരുമാനത്തെ മോശമായ് ബാധിക്കാറുമുണ്ട്. അത്തരത്തിൽ നടത്തിയ വിലായത്ത് ബുദ്ധയുടെ ഒരു റിവ്യൂ ആണ് പരതിക്കിടയാക്കിയത്. സിനിമക്കു പുറമെ സിനിമയിലെ അഭിനേതാക്കളെയും മതപരമായി വിഡിയോയിൽ വിമർശിക്കുന്നുണ്ട്. വിലായത്ത് ബുദ്ധയിലെ നായക നടനായ പൃഥ്വിരാജ് ഹിന്ദുത്വ വിരുദ്ധ അജണ്ടയുടെ വക്താവാണെന്നും ഇക്കാരണത്താൽ ചിത്രത്തെ ജനം തഴഞ്ഞെന്നും യു ട്യൂബ് ചാനൽ പ്രചരിപ്പിച്ചു. അഞ്ച് വർഷത്തോളമായി സിനിമയ്ക്കുവേണ്ടി 40 കോടിയോളം രൂപ മുടക്കിയ നിർമാതാവെന്ന നിലയിൽ വലിയ സാമ്പത്തിക നഷ്ടമാണ് വ്യാജ റിവ്യൂകളുടെയും സൈബർ ആക്രമണങ്ങളുടെയും പേരിൽ തനിക്ക് നേരിടേണ്ടി വരുന്നതെന്ന് സന്ദീപ് സേനൻ പരാതിയിൽ പറഞ്ഞു.

ഉർവശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ്‌ സേനൻ നിർമിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്ത ചിത്രമാണ് വിലായത്ത് ബുദ്ധ. മികച്ച പ്രതികരണമാണ് വിലായത്ത് ബുദ്ധ കണ്ടവര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ സൂപ്പർ‌ പെര്‍ഫോമൻസ് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഷമ്മി തിലകനും മികച്ച് നില്‍ക്കുന്നു.
ഡബിൾ മോഹനനായി ഇതുവരെ കാണാത്ത രീതിയിലുള്ള മേക്കോവറിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. ശ്രദ്ധേയ കഥാപാത്രമായി ഷമ്മി തിലകനും ചിത്രത്തിലെത്തുന്നുണ്ട്. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.
SUMMARY: Hate campaign against Buddha in the province; Producer files complaint against YouTube channel
NEWS DESK

Recent Posts

‘പറന്നുയരാനൊരു ചിറക്’; നാടകം ശ്രദ്ധേയമായി

ബെംഗളൂരു: സംസ്ഥാന നാടക മത്സരത്തിൽ 5 അവാർഡുകളടക്കം നിരവധി അവാർഡുകൾ സ്വന്തമാക്കിയ കോഴിക്കോട് സങ്കീർത്തനയുടെ നാടകം 'പറന്നുയരാനൊരു ചിറക്' ബെംഗളൂരുവിൽ…

18 minutes ago

ആകെ വൃത്തിഹീനം; പ​ന്ത​ള​ത്ത് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ ന​ട​ത്തു​ന്ന മൂ​ന്ന് ഹോ​ട്ട​ലു​ക​ൾ പൂ​ട്ടി​ച്ചു

പ​ത്ത​നം​തി​ട്ട: പ​ന്ത​ള​ത്ത് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ ന​ട​ത്തു​ന്ന മൂ​ന്ന് ഹോ​ട്ട​ലു​ക​ൾ പൂ​ട്ടി​ച്ചു. ഭ​ക്ഷ്യ​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ക്കു​ന്ന​തി​നാ​യി ക​ണ്ടെ​ത്തി​യ​തി​നെ…

47 minutes ago

ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം; ബി​എ​ൽ​ഒ​യെ സ്ഥാ​ന​ത്തു നി​ന്നു മാ​റ്റി

മലപ്പുറം: എസ്.ഐ.ആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ മുണ്ട് പൊക്കിക്കാണിച്ച ബി.എൽ.ഒക്കെതിരെ നടപടി. തൃപ്രങ്ങോട് പഞ്ചായത്തിലെ 38ാം നമ്പർ ബൂത്തിലെ…

1 hour ago

അഫ്​ഗാനിൽ വീണ്ടും പാക് ആക്രമണം; 10 പേർ കൊല്ലപ്പെട്ടു, ഒമ്പത് പേരും കുട്ടികൾ

കാബൂള്‍: വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് അഫ്ഗാനിസ്താനില്‍ വ്യോമാക്രമണം നടത്തി പാകിസ്ഥാന്‍. തിങ്കളാഴ്ച രാത്രിയിൽ  നടന്ന ആക്രമണത്തില്‍ ഒമ്പത് കുട്ടികളടക്കം 10…

1 hour ago

കുന്ദലഹള്ളി കേരളസമാജം കവിതാരചന മത്സരം; നവംബർ 30 വരെ സൃഷ്ടികൾ അയക്കാം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജ മലയാളകവിതാരചന മത്സരം സംഘടിപ്പിക്കുന്നു.സ്ഥാപകപ്രസിഡന്റായ ശ്രീ കെ വി ജി നമ്പ്യാരുടെ സ്മരണാർത്ഥം ഒൻപതാം തവണയാണ് സമാജം…

3 hours ago

മരടില്‍ വീട് പൊളിച്ചു മാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞു വീണ് അപകടം; തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളത്ത് മരടില്‍ വീട് പൊളിച്ചു മാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. നെട്ടൂർ പുളിയമ്പിള്ളി സ്വദേശിയായ നിയാസ്…

3 hours ago