ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജ മലയാളകവിതാരചന മത്സരം സംഘടിപ്പിക്കുന്നു.സ്ഥാപകപ്രസിഡന്റായ ശ്രീ കെ വി ജി നമ്പ്യാരുടെ സ്മരണാർത്ഥം ഒൻപതാം തവണയാണ് സമാജം ഇത്തരത്തിലുള്ള മത്സരം സംഘടിപ്പിക്കുന്നത്. ബെംഗളൂരുവില്‍ താമസിക്കുന്ന എല്ലാ മലയാളികൾക്കും പ്രായലിംഗഭേദമില്ലാതെ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. മത്സരത്തിലേക്ക് സൃഷ്ടികൾ അയക്കേണ്ട അവസാനതീയതി നവംബർ 30.
വിജയികൾക്ക് സമ്മാനം ലഭിക്കുന്നതാണ്. കൂടാതെ അവരുടെ കവിതകൾ സമാജത്തിന്റെ സ്മരണികയിൽ പ്രസിദ്ധീകരിക്കുന്നതുമായിരിക്കും. മത്സരാർത്ഥികൾക്ക് ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കാവുന്നതാണ്. പന്ത്രണ്ടു വരികളിൽ ചുരുങ്ങാത്ത എന്നാൽ രണ്ടുപുറത്തിൽ കൂടാത്ത സ്വന്തം കവിതകളായിരിക്കണം മത്സരത്തിനായി സമർപ്പിക്കേണ്ടത്. ഒരാൾക്ക് ഒരു കവിത മാത്രമേ മത്സരത്തിനായി സമർപ്പിക്കാൻ കഴിയുകയുള്ളൂ. രചനകൾ മുൻപ് മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിച്ചവയാകരുത്. മേല്പറഞ്ഞ തീയതിക്കകം info@kks.org.in എന്ന ഇമെയിൽ വിലാസത്തിൽ സൃഷ്ടികൾ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9886799766
SUMMARY: Kundalahalli Kerala Samajam Poetry Writing Competition
അഹമ്മദാബാദ്: ഗുജറാത്ത് നഗരസഭകളിലും തദ്ദേശ സ്ഥാപനങ്ങളിലും ആധിപത്യം ഉറപ്പിച്ച് ഭാരതീയ ജനതാ പാർട്ടി. സംസ്ഥാനത്തെ 15 മുൻസിപ്പൽ കോർപ്പറേഷനുകളിലും ബിജെപി…
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാരിന് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രം. ഏപ്രിൽ 29-ന്…
അബുദാബി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യുഎഇ പിന്മാറി. മെയ് ഒന്നുമുതൽ…
ഡൽഹി: രാജ്യത്തെ എൽപിജി ഉപഭോക്താക്കൾക്കായി പുതിയ നിയമങ്ങൾ മെയ് 1 മുതൽ പ്രാബല്യത്തിൽ വരികയാണ്. സിലിണ്ടർ ബുക്കിംഗ്, ഡെലിവറി രീതികൾ, വിലനിർണ്ണയം…
ബെംഗളൂരു: യുവതിയുടെ മൃതദേഹം ഫ്ലാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി പൂജ ദത്ത(34)യെയാണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. …
കൽപറ്റ: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ…