LATEST NEWS

ബുക്കർ ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുന്നതിനെതിരെ വിദ്വേഷ പോസ്റ്റ്: രണ്ടു പേർക്കെതിരെ കേസ്

ബെംഗളൂരു: ബുക്കർ പുരസ്കാര ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ പോസ്റ്റ് ചെയ്തതിന് രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ജഗദീഷ് ഉഡുപ്പ, സുദീപ് ഷെട്ടി നിട്ടെ എന്നിവര്‍ക്കെതിരെയാണ് ഉഡുപ്പി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിന് ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 353(2) പ്രകാരമാണ് രണ്ട് കേസുകളും രജിസ്റ്റർ ചെയ്തത്.

ഹാസനിൽ നിന്നുള്ള എഴുത്തുകാരിയും ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജേതാവുമായ ബാനു മുഷ്താഖ്, സെപ്റ്റംബർ 22ന് ദസറ ഉദ്ഘാടനം ചെയ്യുമെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ശനിയാഴ്ച പ്രഖ്യാപിച്ചത്. ഒരു കന്നഡ എഴുത്തുകാരി ആദ്യമായി അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയത് അഭിമാനകരമാണെന്നും സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘ഹാർട്ട് ലാമ്പ്’ (യെദേയ ഹനാതെ) എന്ന പുസ്തകത്തിന് അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ ബാനു, കർഷക പ്രക്ഷോഭം, കന്നഡ പ്രസ്ഥാനം തുടങ്ങിയ നിരവധി പ്രസ്ഥാനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
SUMMARY: Hate post against Booker winner Banu Mushtaq inaugurating Mysore Dussehra: Case filed against two

NEWS DESK

Recent Posts

കെഎസ്ആര്‍ടിസി പമ്പ-കോയമ്പത്തൂര്‍ അന്തര്‍സംസ്ഥാന സര്‍വീസ് തുടങ്ങി; പമ്പ-തെങ്കാശി സര്‍വീസ് നാളെ മുതല്‍

പമ്പ: ശബരിമല തീർത്ഥാടകർക്കായി കെഎസ്ആർടിസി പുതുതായി പമ്പയിൽ നിന്ന് നേരിട്ട് തമിഴ്നാട്ടിലേക്ക് അന്തർസംസ്ഥാന സർവീസ് തുടങ്ങി. പമ്പ-കോയമ്പത്തൂർ സർവീസാണ് ആരംഭിച്ചിട്ടുള്ളത്.…

15 minutes ago

പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്: ഒരു പ്രതി കൂടി അറസ്റ്റില്‍

പാലക്കാട്:  ആർ.എസ്.എസ് നേതാവ് ശ്രീനിവാസൻ വധക്കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഒരാളെക്കൂടി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റ് ചെയ്തു. കേസിലെ…

24 minutes ago

എച്ച്‌.സി.‌എൽ സൈക്ലത്തൺ ഫെബ്രുവരിയിൽ ബെംഗളൂരുവിൽ

ബെംഗളൂരു: എച്ച്‌.സി.‌എൽ സൈക്ലത്തൺ ആദ്യ പതിപ്പ് ബെംഗളൂരുവിൽ നടക്കും. സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സി.എഫ്.ഐ)യുമായി സഹകരിച്ച് എച്ച്.സി.എൽ ഗ്രൂപ്പ്…

1 hour ago

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി വാ​ശി പി​ടി​ക്കി​ല്ല, പാ​ർ​ട്ടി പ​റ​യു​ന്ന എ​ന്ത് ജോ​ലി​യും ചെയ്യും- ഡി. ​കെ. ശി​വ​കു​മാ​ർ

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് നേതൃത്വത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ, മുഖ്യമന്ത്രി സ്ഥാ​ന​ത്തി​നാ​യി വാ​ശി പി​ടി​ക്കാന്‍ താൻ ആഗ്രഹിക്കുന്നില്ലെന്നും പാർട്ടി ഹൈക്കമാൻഡ് ഇക്കാര്യങ്ങളില്‍ തീ​രു​മാ​നം…

1 hour ago

ഇ​ന്ത്യ-​റ​ഷ്യ വാ​ര്‍​ഷി​ക ഉ​ച്ച​കോ​ടി; പുടിൻ ഡിസംബർ 4ന് ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും. ഡിസംബർ 4, 5 തീയതികളിലായാണ് പുടിൻ ഇന്ത്യയിലെത്തുന്നത്. ഇന്ത്യൻ…

2 hours ago

പമ്പയില്‍ വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് ആചാരമല്ല; ഹൈക്കോടതി

പത്തനംതിട്ട: ശബരിമല പമ്പ മലിനീകരണത്തില്‍ ഇടപ്പെട്ട് ഹൈക്കോടതി. പമ്പ നദിയിലും തീരത്തും വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി…

3 hours ago