ബെംഗളൂരു: വിദ്വേഷ പരാമര്‍ശം നടത്തിയതിന് ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ടിനെതിരെ കേസ്. പുത്തൂര്‍ താലൂക്കിലെ ഈശ്വരി പത്മുഞ്ച നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. ഒക്ടോബര്‍ 20-ന് ഉപ്പെളിഗയില്‍ നടന്ന ദീപോത്സവ പരിപാടിയില്‍ മതവിദ്വേഷം വളര്‍ത്തുന്നതും സ്ത്രീകളുടെ അന്തസിനെ അപമാനിക്കുന്നതും പൊതുസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്നതുമായ പ്രസംഗം നടത്തിയെന്ന പരാതിയിലാണ് പുത്തൂര്‍ റൂറല്‍ പോലീസ് കല്ലഡ്ക പ്രഭാകറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 79, 196, 299, 302 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
പ്രഭാകര്‍ ഹിന്ദു- മുസ്‌ലീം വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതിനായി, അവരുടെ ജനസംഖ്യാകണക്കുകള്‍ പരാമര്‍ശിച്ച് വിദ്വേഷ പരാമര്‍ശം നടത്തിയെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. കഹാലെ ന്യൂസ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രസംഗം സംപ്രേഷണം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.
ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിക്കു പിന്നാലെ വ്യോമയാന ഡയറക്ടറേറ്റ് ജനറലിലെ 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. എയർലൈൻ സുരക്ഷ, പൈലറ്റ് പരിശീലനം,…
കൊച്ചി: മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടേതല്ലെന്ന് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് സിസിടിവി ദൃശ്യങ്ങളില്‍ കാണിക്കുന്ന…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ സറണ്ടർ ചെയ്ത തന്റെ പാസ്പോർട്ട്…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞും കുടുംബത്തെ വലിച്ചിഴച്ചും പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ആറ്…
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന് നിർണായക പങ്കുണ്ടെന്ന്…
കൊച്ചി: ഷെയ്ൻ നിഗം നായകനാകുന്ന 'ഹാല്‍' സിനിമ തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.…