ബെംഗളൂരു: ഇലക്ടറൽ ബോണ്ടിൻ്റെ മറവിൽ പണം തട്ടിയെന്ന കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ബി. വൈ. വിജയേന്ദ്രയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ കർണാടക ഹൈക്കോടതി റദ്ദാക്കി. ബെംഗളൂരുവിൽ നിന്നുള്ള സാമൂഹിക പ്രവർത്തകൻ ആദർശ് ആർ. അയ്യരുടെ പരാതിയിൽ സെപ്റ്റംബറിലാണ് സിറ്റി പോലീസ് വിജയേന്ദ്ര, കേന്ദ്രമന്ത്രി നിർമല സീതാരാമൻ, ബിജെപി നേതാവ് നളിൻ കുമാർ കട്ടീൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ, എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‍തത്.
ഡിസംബർ മൂന്നിന് കട്ടീലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇലക്‌ടറൽ ബോണ്ടുകളുടെ മറവിൽ പണം തട്ടുകയും, ഇത് പിന്നീട് തിരഞ്ഞെടുപ്പിനായി ദുരുപയോഗം ചെയ്‌തെന്നുമായിരുന്നു പരാതിയിലെ ആരോപണം. എന്നാൽ കേസിൽ വിജയേന്ദ്ര ഉൾപ്പെട്ടതായി യാതൊരു തെളിവുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളിൽ കൃത്യമായ അന്വേഷണം നടത്തേണ്ടത് പോലീസിന്റെ കടമയാണെന്നും, എഫ്ഐആർ രജിസ്റ്റർ ചെയ്തത് കൊണ്ടുമാത്രം ഒരാൾ കേസിൽ ഉൾപ്പെട്ടതായി ആരോപിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
TAGS: KARNATAKA | HIGH COURT
SUMMARY: Karnataka HC quashes FIR against BJP state president Vijayendra
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനെ കടുവ ആക്രമിച്ചു. ആക്രമണത്തില്‍ മൃഗശാലയിലെ സൂപ്പർവൈസറായ രാമചന്ദ്രന് പരുക്കേറ്റു. കൂട് കഴുകുന്നതിനിടെ കമ്പിക്കിടയിലൂടെ കൈ…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ മൻസ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറു പേർ മരിച്ചു. നിരവധി പേർക്ക് പരുക്ക്.…
കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ ആർക്കെതിരെയും…
തിരുവനന്തപുരം: തിരുവനന്തപുരം ഡി സി സി പ്രസിഡന്റിന്റെ താത്കാലിക ചുമതല എന്‍ ശക്തന്. കെ പി സി സി വൈസ്…
കൊല്ലം: ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ചയോ വ്യാഴാഴ്ചയോ നാട്ടിലെത്തിക്കാനാകുമെന്ന് കുടുംബം. ഷാർജയിലെ കേസുമായി…
ന്യൂഡൽഹി: വിമാനാപകടത്തില്‍ മരിച്ച 166 പേരുടെ കുടുംബങ്ങള്‍ക്ക് എയർ ഇന്ത്യ ഇടക്കാല നഷ്ടപരിഹാരം നല്‍കി. യാത്രക്കാരായ 147 പേരുടെ കുടുംബത്തിനും…