ബെംഗളൂരു: നഗരത്തിലെ നടപ്പാതകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് ബിബിഎംപിയോടും ബെംഗളൂരു പോലീസിനോടും വിശദീകരണം തേടി കർണാടക ഹൈക്കോടതി. നടപ്പാതകളുടെ പരിപാലനം സംബന്ധിച്ച് സന്നദ്ധസംഘടനയായ ലെറ്റ്സ്കിറ്റ് ഫൗണ്ടേഷൻ നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് നടപടി. സെപ്റ്റംബർ 24നകം ഇതുസംബന്ധിച്ച വിശദീകരണം നൽകണമെന്നാണ് നിർദേശം.
നഗരത്തിലെ നടപ്പാതകളിൽ ഭൂരിഭാഗവും ഭിന്നശേഷി സൗഹൃദമല്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഒപ്പം നടപ്പാതകൾ കയ്യേറി നിർമാണങ്ങളും വഴിയോര കച്ചവടങ്ങളും പതിവാണ്. 3 വർഷം മുൻപാണ് ഇതു സംബന്ധിച്ച് ഹർജി നൽകിയത്. എന്നാൽ ഇപ്പോഴും സ്ഥിതിയിൽ മാറ്റമില്ലെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.
നഗരത്തിലെ നടപ്പാതകളുടെ ശോചനീയാവസ്ഥയ്ക്കു തെളിവായി ചിത്രങ്ങൾ ഉൾപ്പെടെ കോടതിയിൽ സമർപ്പിച്ചു. നടപ്പാതകൾ തകർന്നത് വാഹനാപകടങ്ങളിൽ മരിക്കുന്ന കാൽനടയാത്രക്കാരുടെ എണ്ണം വർധിക്കാൻ ഉൾപ്പെടെ ഇടയാക്കിയിട്ടുണ്ട്.
SUMMARY: Karnataka HC issues notices to state, BBMP & city police on footpath maintenance.
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പുറത്താക്കി. എ ഐസിസിയുടെ അനുമതി…
കാസറഗോഡ്: കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ ക്രിമിനല്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജോലി തടസപ്പെടുത്തി സംഘർഷം സൃഷ്ടിച്ചതിന് എട്ടുപേർക്കെതിരെ…
പത്തനംതിട്ട: ശബരിമല സ്വർണ മോഷണക്കേസില്‍ ദേവസ്വം മുൻ പ്രസിഡന്റ് എ പത്മകുമാറിനെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു. ഡിസംബർ…
കൊച്ചി: തായ്ലൻഡില് നിന്നും കടത്തിക്കൊണ്ട് വന്ന പക്ഷികളുമായി ദമ്പതികള്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍. കസ്റ്റംസാണ് കോടികള്‍ വിലമതിക്കുന്ന 14 പക്ഷികളുമായി ദമ്പതികളെ…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവിലയില്‍ നേരിയ ഇടിവ്. ഒരു പവൻ സ്വർണത്തിന്റെ വിലയില്‍ 160 രൂപയുടെ കുറവാണിന്നുണ്ടായത്. ഇതോടെ ഒരു…
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിലെത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍. ഡ്രൈവര്‍ ജോസിനെയാണ് എസ്ഐടി കസ്റ്റഡിയിലെടുത്തത്. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് ചോദ്യം…