Categories: KARNATAKATOP NEWS

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന്റെ ജാമ്യഹർജിയിൽ ഉത്തരവ് മാറ്റിവെച്ചു

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് നടൻ ദർശൻ തോഗുദീപ നൽകിയ ജാമ്യഹർജിയിൽ ഉത്തരവ് മാറ്റിവെച്ച് കർണാടക ഹൈക്കോടതി. ജസ്റ്റിസ് എസ്.വിശ്വജിത്ത് ഷെട്ടി അധ്യക്ഷനായ സിംഗിൾ ബെഞ്ച് മുമ്പാകെയാണ് വാദം നടന്നത്. തനിക്ക് ലഭിച്ച ആറാഴ്ചത്തെ ഇടക്കാല ജാമ്യം നീട്ടണമെന്നാണ് ദർശന്റെ ആവശ്യം.

കേസിൽ രണ്ടാം പ്രതിയാണ് ദർശൻ. ഒന്നിലധികം തെളിവുകളും കുറ്റകൃത്യത്തിൻ്റെ ഗൗരവവും ചൂണ്ടിക്കാട്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (എസ്‌പിപി) പി.പ്രസന്ന കുമാർ ദർശൻ്റെ ജാമ്യത്തിനെതിരെ വാദിച്ചു. രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ദർശൻ്റെ ഷൂസിലും വസ്ത്രങ്ങളിലും രേണുകസ്വാമിയുടെ രക്തം കണ്ടെത്തിയതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

എന്നാൽ ദർശൻ ഇടക്കാല ജാമ്യത്തിൻ്റെ എല്ലാ വ്യവസ്ഥകളും താരം പാലിച്ചിട്ടുണ്ട്, അത് ദുരുപയോഗം ചെയ്തിട്ടില്ല. ദർശൻ്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ശസ്ത്രക്രിയ ആവശ്യമായി വന്നതിനാൽ ജാമ്യം നീട്ടേണ്ടതുണ്ടെന്നും ദർശൻ്റെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. ഡിസംബർ 11നാണ് നടന്റെ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നതെന്നും ഇക്കാരണത്താൽ ജാമ്യം നീട്ടേണ്ടത് അനിവാര്യമാണെന്നും അഭിഭാഷകൻ പറഞ്ഞു. ഇരുകൂട്ടരുടെയും വാദം കേട്ട കോടതി വിധി പറയുന്നത് മാറ്റിവെക്കുകയായിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് ജൂൺ 11നാണ് നടൻ അറസ്റ്റിലായത്. സുഹൃത്തും നടിയുമായ പവിത്ര ഗൗഡയാണ് ഒന്നാം പ്രതി. നിലവിൽ നടുവേദനയ്ക്ക് ചികിത്സ തേടി ആറാഴ്ചത്തെ ഇടക്കാല ജാമ്യത്തിലാണ് ദർശൻ ഇപ്പോൾ. നട്ടെല്ലിന് ശസ്ത്രക്രിയ നടത്തുന്നതിനായി ഒക്ടോബർ 30ന് നടന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ദർശൻ തൻ്റെ ജാമ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചിട്ടില്ലെന്നും ഇടക്കാല ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സിറ്റി പോലീസ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു.

TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Surgery for actor Darshan planned on December 11, lawyer tells Karnataka High Court, interimn bail order reserved

Savre Digital

Recent Posts

പ്രധാനമന്ത്രിക്ക് ഇനി പുതിയ ഓഫീസ്; സേവാതീര്‍ഥിലേക്ക് മാറ്റം ഉടന്‍

ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) ഉള്‍പ്പെടുന്ന പുതിയ കെട്ടിട സമുച്ചയത്തിന്‍റെ നിര്‍മാണം അന്തിമഘട്ടത്തില്‍.…

50 minutes ago

ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; മരണം 648 ആയി

ടെഹ്‌റാന്‍: ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 600 കടന്നു. പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു. ഇറാനിലെ ആശുപത്രികള്‍…

2 hours ago

ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാന്‍ പുതിയ നിയമം വേണം: ഹൈക്കോടതി

കൊച്ചി: ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാൻ പ്രത്യേകനിയമം വേണമെന്ന് ഹൈക്കോടതി. ദേവസ്വം മാനുവല്‍ പ്രകാരമുള്ള തെറ്റ് ചെയ്തുവെന്നു പറഞ്ഞാല്‍ അത് ക്രിമിനല്‍ കുറ്റമായി…

2 hours ago

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തൃശൂരിൽ തിരിതെളിയും; മാറ്റുരക്കുന്നത്‌ 15,000 പ്രതിഭകൾ

തൃശൂർ: ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാപൂരമായ സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശൂരിൽ നാളെ തിരിതെളിയും. രാവിലെ 10ന് തേക്കിൻകാട് മൈതാനിയിലെ…

3 hours ago

ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന രണ്ട് പേര്‍ ബെംഗളൂരുവില്‍ പിടിയില്‍

ബെംഗളൂരു: അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന രണ്ട് പേരെ ഹെബ്ബഗോഡി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ പേരുകൾ പോലീസ് ഔദ്യോഗികമായി…

3 hours ago

സ്കൂട്ടറിൽ യാത്ര ചെയ്യവെ അബദ്ധത്തിൽ സ്വന്തം തോക്കിൽനിന്ന് വെടിയേറ്റ് അഭിഭാഷകന്‍ മരിച്ചു

കോട്ടയം: ഉഴവൂര്‍ മേലെ അരീക്കരയില്‍ തോക്ക് പൊട്ടി ഒരാള്‍ മരിച്ചു. ഉഴവൂര്‍ സ്വദേശി അഡ്വ. ജോബി ജോസഫ് ആണ് മരിച്ചത്.…

4 hours ago