ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി. എസ്. യെദിയൂരപ്പക്കെതിരായ പോക്സോ കേസിൽ വിധി പറയുന്നത് കർണാടക ഹൈക്കോടതി മാറ്റിവെച്ചു. തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യെദിയൂരപ്പ സമർപ്പിച്ച ഹർജിയിലാണ് നടപടി. ജസ്റ്റിസ് എം. നാഗപ്രസന്നയാണ് ഹർജി പരിഗണിച്ചത്.
2024 ഫെബ്രുവരിയിൽ മകൾ പീഡിപ്പിക്കപ്പെട്ടുവെന്ന് കാണിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അമ്മയാണ് സദാശിവ നഗർ പോലീസ് സ്റ്റേഷനിൽ യെദിയൂരപ്പക്കെതിരായി പരാതി നൽകിയത്. പിന്നീട് കേസിൻ്റെ അന്വേഷണം സിഐഡിക്ക് കൈമാറി. എന്നാൽ പരാതി നൽകിയ യുവതി അസുഖത്തെ തുടർന്ന് കഴിഞ്ഞ വർഷം മരിച്ചു. പീഡനദൃശ്യങ്ങളും സിഐഡി കണ്ടെത്തിയിരുന്നു. ദൃശ്യങ്ങൾ യഥാർഥമാണെന്ന് സിഐഡി കർണാടക ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
TAGS: KARNATAKA | HIGH COURT
SUMMARY: HC reserves verdict in pocso case againt Yediyurappa
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം,…
വയനാട്: വയനാട് യൂത്ത് കോൺഗ്രസിൽ കൂട്ട നടപടി. മണ്ഡലം പ്രസിഡന്റുമാർക്കും നിയോജകമണ്ഡലം പ്രസിഡന്റുമാർക്കും സസ്പെൻഷൻ. സംഘടനാ രംഗത്ത് നിർജീവം എന്ന്…
ബെംഗളൂരു: നഗരത്തിൽ അടുത്ത 5 ദിവസം കൂടി മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നഗര…
ബെംഗളുരു: സഹോദരന്റെ എട്ടും ആറും വയസ്സുള്ള ആൺകുട്ടികളെ യുവാവ് ചുറ്റികയും ഇരുമ്പുവടിയും ഉപയോഗിച്ച് അടിച്ചുകൊന്നു. ഹെബ്ബഗോഡി പോലീസ് സ്റ്റേഷൻ പരിധിയിലെ…
തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് നാല് പേര്‍ മരണപ്പെട്ടു. ഒരാളെ കാണാതായി. രണ്ടുപേർ കണ്ണൂരിലും രണ്ടു പേര്‍ ഇടുക്കിയിലുമാണ്…
ബെംഗളൂരു: മാഗഡി റോഡിൽ ജ്വല്ലറി ഉടമയെയും ജീവനക്കാരനെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി 18.4 ലക്ഷം രൂപയുടെ സ്വർണം കവർന്നു. കഴിഞ്ഞ…