ബെംഗളൂരു: പോക്സോ കേസിൽ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെദിയൂരപ്പയ്ക്ക് ഇടക്കാല ആശ്വാസം. യെദിയൂരപ്പയ്ക്കും മറ്റ് മൂന്ന് പേർക്കുമെതിരെ പുറപ്പെടുവിച്ച സമൻസ് ഉത്തരവുകൾ കർണാടക ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. അടുത്ത വാദം കേൾക്കുന്നതുവരെ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഇവരെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
മാർച്ച് 15ന് തന്നെ യെദിയൂരപ്പയോട് നേരിട്ട് ഹാജരാകാൻ ഫാസ്റ്റ് ട്രാക്ക് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിലാണ് ഇപ്പോൾ ഇളവ് നൽകിയിരിക്കുന്നത്. നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയിൽ സമൻസിനെ ചോദ്യം ചെയ്തു ഹർജി നൽകുകയായിരുന്നു. ഫെബ്രുവരി 28ന് പോക്സോ കേസിൽ യെദിയൂരപ്പയ്ക്കെതിരെ കർണാടക സിഐഡി സമർപ്പിച്ച കുറ്റപത്രം പ്രത്യേക കോടതി വീണ്ടും പരിഗണിച്ചിരുന്നു.
ജസ്റ്റിസ് പ്രദീപ് സിംഗ് യെരൂറിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 2024 ഫെബ്രുവരി 2ന് ബെംഗളൂരുവിലെ വീട്ടിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ യെദിയൂരപ്പ മകളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അമ്മയാണ് കേസ് നൽകിയത്. ഇതിന് പിന്നാലെ ഈ കുട്ടിയുടെ അമ്മ പിന്നീട് ആരോഗ്യ പ്രശ്നങ്ങൾ മൂലം മരണപ്പെടുകയായിരുന്നു. സംസ്ഥാന വനിതാ കമ്മീഷൻ അവരുടെ മരണത്തെയും മൃതദേഹം സംസ്കരിച്ചതിനെയും ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങളെക്കുറിച്ചും ആരോപണങ്ങളെ കുറിച്ചും പോലീസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
TAGS: POCSO | BS YEDIYURAPPA
SUMMARY: Hc stays summons against yediyurappa in pocso case
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…