ബെംഗളൂരു: ഡെങ്കിപ്പനി ബാധിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. ശിവമോഗയഇ സാഗര താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ നാഗരാജ് (35) ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ശിവമോഗയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തിങ്കളാഴ്ചയാണ് നാഗരാജിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. അദ്ദേഹം പ്രമേഹബാധിതനുമായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താലൂക്കിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നുണ്ട്. പ്രതിദിനം അഞ്ചിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിനെതിരെ പ്രതിരോധ നടപടി സ്വീകരിക്കുമെന്ന് സാഗര താലൂക്ക് മെഡിക്കൽ ഓഫീസർ ഡോ. പരപ്പ പറഞ്ഞു.
TAGS: HEALTH| DENGUE
SUMMARY: Health official dies due to dengue fever
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളുരുവിന്റെ അബ്ദുൾകലാം വിദ്യ യോജനയുടെ ഭാഗമായി വർഷം തോറും നടത്തി വരാറുള്ള ക്വിസ് മത്സരം ഞായറാഴ്ച…
കോട്ടയം: ബിരിയാണിയില്‍ നിന്ന് ചത്ത പഴുതാരയെ കിട്ടിയ സംഭവത്തില്‍ ഹോട്ടലിനും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി…
ബെംഗളൂരു: ഡൽഹിയിൽ നിന്നു ബെംഗളൂരുവിലേക്ക് പോയ എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറിനെ തുടർന്ന് ഭോപ്പാൽ രാജ് ഭോജ്…
തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകൻ…
ബെംഗളൂരു: കരസേനയുടെ ബെംഗളൂരു റിക്രൂട്ടിങ് ഓഫിസിനു കീഴിലുള്ള അഗ്നിവീർ റിക്രൂട്‌മെന്റ് റാലി 13 മുതൽ 19 വരെ ബെള്ളാരി ജില്ലാ…
ബെംഗളൂരു: തേനീച്ച ആക്രമണത്തെ തുടർന്ന് 30 വിദ്യാർഥികൾക്ക് പരുക്കേറ്റു. കുടക് വിരാജ്‌പേട്ട ഗവ. പ്രൈമറി സ്‌കൂളിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം.…