ബെംഗളൂരു: കർണാടകയുടെ മലനാട്, തീരദേശ ജില്ലകളിൽ കനത്ത മഴ. ദക്ഷിണ കന്നഡ ജില്ല, ഉഡുപ്പി, ഉത്തര കന്നഡ എന്നീ ജില്ലകളില്‍ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണ്. ഉഡുപ്പി, കാര്‍വാര്‍, ശിവമോഗ, ചിക്കമഗളൂരു മേഖലകളിലും കനത്ത മഴ ലഭിച്ചു.
കുടക് ജില്ലയിലെ മടിക്കേരി, നാപൊക്ലു, അമ്മത്തി, പൊന്നംപേട്ട്, വീരാജ് പേട്ട്, സോമവാർപേട്ട്, കുശാൽ നഗർ എന്നിവിടങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. കാവേരി നദിയിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഭാഗമണ്ഡലയിലെ ത്രിവേണി സംഗമത്തിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
സുള്ള്യയ്ക്കടുത്ത അരംതോട് എൽപകജെയിൽ മൈസൂരു- മാണി ഹൈവേയിൽ മരം വീണതിനെ തുടർന്ന് ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ദക്ഷിണ കന്നഡ ജില്ലയിൽ നാല് ദിവസത്തേക്ക് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ജില്ലയിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ബുധനാഴ്ച ജില്ലയിലെ തീരദേശ മേഖലയായ ഉള്ളാളിൽ കനത്ത മഴയിൽ മതിൽ വീടിന് മുകളിലേക്ക് പതിച്ച് നാല് പേർ മരിച്ചിരുന്നു.
<br>
TAGS : RAIN | COASTAL KARNATAKA | SCHOOL HOLIDAY
SUMMARY : Heavy rain. Coastal districts of Karnataka on red alert today Dakshina Kannada district schools holiday
ബെംഗളൂരു: നഗരത്തിൽ 23 ഇടങ്ങളിൽ കൂടി പേ-ആൻഡ്-പാർക്ക് സംവിധാനം വരുന്നു. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (CBD) ഉൾപ്പെടെ ആറ് പാക്കേജുകളിലായി…
കൊച്ചി: മകരവിളക്ക് ദർശനത്തിന് നാല് ദിവസം മാത്രം അവശേഷിക്കവേ കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി. മകരവിളക്ക് ദിവസം (ജനുവരി 14) 35,000…
ന്യൂഡൽഹി: ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് വെളിപ്പെടുത്തൽ. സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സ്…
തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നും രാഹുല്‍മാങ്കൂട്ടത്തില്‍ കേസിലെ…
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ രണ്ടിടങ്ങളിലായി നടന്ന വൻ കഞ്ചാവ് വേട്ടയില്‍ 50 കിലോയോളം കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. വിഴിഞ്ഞം,…
തിരുവനന്തപുരം: മലയാള ഭാഷ ബില്ലിൽ എതിര്‍പ്പ് ഉന്നയിച്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബില്ലിനോടുള്ള എതിര്‍പ്പ്…