കനത്ത മഴ; കർണാടകയുടെ തീരദേശ ജില്ലകളിൽ ഇന്ന് റെഡ് അലര്‍ട്ട്, ദക്ഷിണ കന്നഡ ജില്ലയിൽ സ്കൂളുകൾക്ക് അവധി

ബെംഗളൂരു: കർണാടകയുടെ മലനാട്, തീരദേശ ജില്ലകളിൽ കനത്ത മഴ. ദക്ഷിണ കന്നഡ ജില്ല, ഉഡുപ്പി, ഉത്തര കന്നഡ എന്നീ ജില്ലകളില്‍ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണ്. ഉഡുപ്പി, കാര്‍വാര്‍, ശിവമോഗ, ചിക്കമഗളൂരു മേഖലകളിലും കനത്ത മഴ ലഭിച്ചു.

കുടക് ജില്ലയിലെ മടിക്കേരി, നാപൊക്ലു, അമ്മത്തി, പൊന്നംപേട്ട്, വീരാജ് പേട്ട്, സോമവാർപേട്ട്, കുശാൽ നഗർ എന്നിവിടങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. കാവേരി നദിയിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഭാഗമണ്ഡലയിലെ ത്രിവേണി സംഗമത്തിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

സുള്ള്യയ്ക്കടുത്ത അരംതോട് എൽപകജെയിൽ മൈസൂരു- മാണി ഹൈവേയിൽ മരം വീണതിനെ തുടർന്ന് ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ദക്ഷിണ കന്നഡ ജില്ലയിൽ നാല് ദിവസത്തേക്ക് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ജില്ലയിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ബുധനാഴ്ച ജില്ലയിലെ തീരദേശ മേഖലയായ ഉള്ളാളിൽ കനത്ത മഴയിൽ മതിൽ വീടിന് മുകളിലേക്ക് പതിച്ച് നാല് പേർ മരിച്ചിരുന്നു.
<br>
TAGS : RAIN | COASTAL KARNATAKA | SCHOOL HOLIDAY
SUMMARY : Heavy rain. Coastal districts of Karnataka on red alert today Dakshina Kannada district schools holiday

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദസറ, വാൽമീകി ജയന്തി; കർണാടകയിൽ ഒക്ടോബറിൽ ബാങ്കുകൾക്ക് 10 ദിവസം അവധി

ബെംഗളൂരു: ഒക്ടോബർ മാസത്തിൽ കർണാടകയിലെ ബാങ്കുകൾ 10 ദിവസം അവധിയായിരിക്കും. ദേശീയ...

മക്കയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാരുൾപ്പെടെ അഞ്ചുപേർ മരിച്ചു

മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ...

കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് ഇന്ന് യുഡിഎഫ് ഹർത്താൽ

കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് നഗരസഭാ ചെയര്‍മാനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍...

കാസറഗോഡ് കുഴൽ കിണർ വണ്ടി വീടിന് മുകളിലേക്ക് മറിഞ്ഞു; രണ്ട് പേർ മരിച്ചു, അപകടം പുലർച്ചയോടെ

കാസറഗോഡ്: കാസറഗോഡ് വെസ്റ്റ് എളേരിയിൽ കുഴൽ കിണർ വണ്ടി വീടിന് മുകളിലേക്ക്...

വായുമലിനീകരണം; ബെംഗളൂരുവിലെ വായുഗുണനിലവാര സൂചിക AQI 135 ആയി ഉയര്‍ന്നു 

ബെംഗളൂരു: സിലിക്കൺ നഗരത്തിൽ വായുമലിനീകരണം വീണ്ടും വർധിക്കുന്നതായി റിപ്പോർട്ട്. ഒക്ടോബർ രണ്ടിന്...

ഗാന്ധിജയന്തി ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളി സംഘടനകള്‍

ബെംഗളൂരു: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 157-ാമത് ജന്മദിനം സമുചിതമായി ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളി...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണോത്സവത്തിന് ഇന്ന് തുടക്കം  

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണാഘോഷം 'ഓണോത്സവം 2026' ശനി, ഞായർ...

കർണാടകയിൽ നാളെ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിലും മഴ ലഭിച്ചേക്കും

ബെംഗളൂരു: കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നാളെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

Related Articles

Popular Categories