KARNATAKA

കനത്ത മഴ; കർണാടകയുടെ തീരദേശ, മലനാട് ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ട്

ബെംഗളൂരു: കർണാടകയുടെ തീരദേശ, മലനാട് ജില്ലകളിൽ കനത്ത മഴ. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ, സുബ്രഹ്മണ്യ, കടബാ, പുത്തൂർ, ബണ്ട്വാൾ, മംഗളൂരു എന്നിവിടങ്ങളിൽ ശനിയാഴ്ച രാത്രി മുതൽ കനത്ത മഴയാണ് ലഭിച്ചത്. സുബ്രഹ്മണ്യയില്‍ ഗുണ്ടി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് തീരദേശങ്ങളിൽ താമസിക്കുന്ന ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.  കനത്ത മഴയിൽ മണ്ണിടിച്ചൽ ഉണ്ടായതിനെ തുടർന്ന് ബെംഗളൂരു മംഗളൂരു റെയിൽവേ പാതയിൽ ശനിയാഴ്ച വൈകുന്നേരം മുതൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

അടുത്ത അഞ്ചു ദിവസത്തേക്ക് മഴ തുടരും എന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ (ഐഎംഡി) മുന്നറിയിപ്പ്. ഓഗസ്റ്റ് 17 ന് ഉത്തര കന്നഡ, ഉഡുപ്പി, ചിക്കമഗളൂരു, ദക്ഷിണ കന്നഡ ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ടായിരിക്കും. ഓഗസ്റ്റ് 18 ന് ഉത്തര കന്നഡ, ശിവമോഗ, ചിക്കമഗളൂരു എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ദക്ഷിണ കന്നഡ, ഹാസൻ, മൈസൂരു, കുടക്, ബാഗൽകോട്ട്, ബെലഗാവി, ധാർവാഡ്, ഗദഗ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഐഎംഡിയുടെ മുന്നറിയിപ്പുകൾ കണക്കിലെടുത്ത്, ചിക്കമഗളൂരു ജില്ലാ ഭരണകൂടം വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ ദുർബല പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഡെപ്യൂട്ടി കമ്മീഷണർ സിഎൻ മീന നാഗരാജ് പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ 08262-238950 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടണമെന്ന് ഡെപ്യൂട്ടി കമ്മീഷണർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
SUMMARY: heavy rain; Coastal, Malnad districts of Karnataka red, orange alert

NEWS DESK

Recent Posts

ദത്ത ജയന്തി; ചിക്കമഗളൂരു ജില്ലയിലെ ഹിൽ സ്റ്റേഷനുകളിൽ വിനോദസഞ്ചാരികൾക്ക് വിലക്ക്

ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…

23 minutes ago

ഇ​ടു​ക്കി​യി​ൽ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…

55 minutes ago

കണ്ണൂരിൽ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു; ഏഴുപേർക്ക് പരുക്ക്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…

2 hours ago

ഡൽഹി സ്‌ഫോടനം: മൂന്ന് ഡോക്ടർമാർ അടക്കം നാല് പേർകൂടി അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക്‌ സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…

2 hours ago

വ്യാജ നിയമന ഉത്തരവു നൽകി പണം തട്ടിയയാൾ പിടിയിൽ

ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…

3 hours ago

ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണം; കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ച് കർണാടക

തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക്  കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ​ഗതാ​ഗത…

3 hours ago