Categories: KARNATAKATOP NEWS

കര്‍ണാടകയില്‍ കനത്തമഴ; ഒരു മരണം, ഇന്ന് 6 ജില്ലകളില്‍ റെഡ് അലര്‍ട്ട്

ബെംഗളൂരു: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം സംസ്ഥാനത്ത് ശക്തി പ്രാപിക്കുന്നു. ഇന്ന് 6 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തരകന്നഡ, ശിവമൊഗ, ചിക്കമഗളൂരു, കുടക് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മെയ് 27 വരെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ബെളഗാവി, ധാര്‍വാഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും വിജയപുര, ബാഗല്‍കോട്ട, ഗദഗ്, ഹവേരി, ബീദര്‍, കലബുര്‍ഗി യാദ്ഗിര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 27 വരെ ബെംഗളൂരുവില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു.

മൈസൂരു, കുടക് ജില്ലകളില്‍ രണ്ടു ദിവസങ്ങളിലായി കനത്തമഴയും ശക്തമായ കാറ്റും തുടരുകയാണ്. കുടകില്‍ മേയ് 31-വരെ ശക്തമായമഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. കുടക് ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ ശക്തമായ കാറ്റില്‍ മരങ്ങളും വൈദ്യുതത്തൂണുകളും കടപുഴകി വീണു. ഇതോടെ വൈദ്യുതി തടസ്സപ്പെട്ടു .

കാവേരിനദിയുടെ ഉത്ഭവസ്ഥാനങ്ങളായ തലക്കാവേരി, ഭാഗമണ്ഡല എന്നിവിടെ ശക്തമായ മഴയാണ്. ത്രിവേണി സംഗമത്തില്‍ ജലനിരപ്പില്‍ ക്രമാനുഗതമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

ചിക്കമഗളൂരുവില്‍ ഓട്ടോ റിക്ഷയ്ക്ക് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു. കൊപ്പ താലൂക്കിലെ ജയപുര സ്വദേശി രത്നാകര്‍ (38) ആണ് മരിച്ചത്. തുംഗ, ഭദ്ര, ഹേമാവതി തുടങ്ങിയ നദികളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ജില്ലയിലെ പലയിടങ്ങളിലും റോഡുകള്‍ തകര്‍ന്നു. കനത്ത മഴ ചാര്‍മാഡി ഘട്ട് മേഖലയില്‍ മണ്ണിടിച്ചില്‍ ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്.
<BR>
TAGS : HEAVY RAIN, KARNATAKA
SUMMARY : Heavy rain continues in Karnataka; One death, red alert in 6 districts today

 

Savre Digital

Recent Posts

‘ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മളമായ വ്യക്തിത്വം’; പിണറായി വിജയനോടൊപ്പമുളള സെല്‍ഫി പങ്കുവച്ച്‌ അഹാന

കൊച്ചി: വിമാനയാത്രയ്ക്കിടയില്‍ യാദൃച്ഛികമായി മുഖ്യമന്ത്രിയെ കണ്ടുമുട്ടിയപ്പോഴത്തെ സെല്‍ഫി ചിത്രത്തിനൊപ്പം കുറിപ്പുമായി നടി അഹാന കൃഷ്ണ. 'ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വം.…

18 minutes ago

ദീപ്തി വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും 15-ന്

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ 31-ാമത് വാര്‍ഷിക പൊതുയോഗവും, കുടുംബ സംഗമവും 15 ന് രാവിലെ 10.30-ന് ദാസറഹള്ളി ചൊക്കസാന്ദ്ര…

57 minutes ago

വോട്ടർ പട്ടിക ക്രമക്കേട്; അന്വേഷണം ആരംഭിച്ച് കർണാടക സർക്കാർ

ബെംഗളൂരൂ: കർണാടകയിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തില്‍ അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനാണ് മുഖ്യമന്ത്രി നിർദേശം…

1 hour ago

കെഎന്‍എസ്എസ് ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം 31 ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം സ്വരരാഗ സംഗമം ഓഗസ്റ്റ് 31 ന്…

2 hours ago

തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചുകയറി; നാലു പേരുടെ നില ഗുരുതരം

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം അമിതവേഗതയിലെത്തിയ കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. കാര്‍…

2 hours ago

കേരളത്തിൽ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ല; മന്ത്രി കെ കൃഷ്ണന്‍ കുട്ടി

തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി വാങ്ങാനുള്ള കരാറിന്…

3 hours ago