കേരളത്തില്‍ ഇന്നും കനത്ത മഴ തുടരും. തീവ്രമഴ മുന്നറിയിപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. 4 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മഴ ശക്തമായ സാഹചര്യത്തില്‍ വയനാട് ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന ചേവായൂര്‍ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ഹൈസ്‌കൂള്‍, കോഴിക്കോട് ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോട്ടുളി ജിഎല്‍പി സ്‌കൂള്‍, മുട്ടോളി ലോലയില്‍ അങ്കണവാടി എന്നിവയ്ക്ക് മാത്രമാണ് ഇന്ന് അവധി.
<br>
TAGS : HEAVY RAIN | KERALA
SUMMARY : Heavy rain continues; Orange alert in 10 districts today
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റില്‍ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തില്‍ അഞ്ച് ലക്ഷം രൂപ സർക്കാർ…
പമ്പ: ശബരിമലയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മൂവാറ്റുപുഴ സ്റ്റേഷനിലെ എസ് സി പി ഒ കെ കെ…
മുംബൈ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായി സുരേഷ് കൽമാഡി അന്തരിച്ചു. 81 വയസായിരുന്നു. ദീർഘനാളായി അസുഖബാധിതനായിരുന്നു. പൂനയിലെ ദീനനാഥ്…
ധാക്ക: ബംഗ്ലാദേശിൽ ന്യൂന പക്ഷങ്ങൾക്കെതിരായ ആക്രമണം രൂക്ഷമാകുന്നു. ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. പലചരക്ക് കടയുടമയായ മോണി ചക്രവർത്തിയാണ്…
ബെംഗളൂരു: ബെംഗളൂരുവില്‍ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ഐടി ജീവനക്കാരിയായ യുവതി ശ്വാസംമുട്ടി മരിച്ചു. ദക്ഷിണകന്നഡ സ്വദേശിനിയായ ശർമിള(34)ആണ് മരിച്ചത്. ബെല്ലന്ദൂരിലെ ഐടി…
ബെംഗളൂരു: കന്നഡ വിദ്യാർഥികളോട് ഹിന്ദി സംസാരിക്കാൻ നിർബന്ധിച്ച സംഭവത്തില്‍ മലയാളി ഹോസ്റ്റൽ വാർഡന്‍ അറസ്റ്റിൽ. ബെന്നാർഘട്ട റോഡിലെ എഎംസി എൻജിനീയറിങ്…