വയനാട്: വയനാട് ജില്ലയില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍, നഴ്സറികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴയുടെ സൂചനയായി റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുൻകരുതല്‍ നടപടിയായി അവധി നല്‍കിയിരിക്കുന്നത്.
അതേസമയം കോഴിക്കോട്ടും ഇന്ന് റെഡ് അലർട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും പുഴകളിലോ മറ്റ് വെള്ളക്കെട്ടുകളിലോ കുളിക്കാനോ ഇറങ്ങാനോ പാടില്ലെന്നും കളക്ടർ കർശന നിർദ്ദേശം നല്‍കി. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതകള്‍ മുൻനിർത്തി അടിയന്തര സാഹചര്യങ്ങളിലൊഴികെ രാത്രികാലങ്ങളിലടക്കമുള്ള അത്യാവശ്യമില്ലാത്ത യാത്രകള്‍ പൂർണ്ണമായും ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
SUMMARY: Heavy rain: Holiday declared tomorrow for all educational institutions, including professional colleges, in Wayanad.
















