LATEST NEWS

ശക്തമായ മഴ: ഇടുക്കിയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൊടുപുഴ: ശക്തമായ മഴയും കാറ്റുമുള്ളതിനാൽ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പ്രഫഷനൽ കോളജുകൾക്കും അവധി ബാധകമാണ്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ള റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കാസറഗോഡ്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ഇരട്ട ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് വരും ദിവസങ്ങളിൽ സാധ്യതയുള്ളത്. ഇതിനാൽ തന്നെ സംസ്ഥാനത്തിന് അതീവ ജാഗ്രതാ നിര്‍ദേശമാണ് നൽകിയിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒക്ടോബര്‍ 25വരെയുള്ള മഴ മുന്നറിയിപ്പും പുറത്തിറക്കിയിട്ടുണ്ട്.
SUMMARY: Heavy rain. Holiday for educational institutions in Idukki tomorrow

NEWS DESK

Recent Posts

ബീ​ഫ് ഫ്രൈ​യെ ചൊ​ല്ലി സം​ഘ​ർ​ഷം; ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ, സംഭവം കോഴിക്കോട്

കോഴിക്കോട്: നടക്കാവില്‍ ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കളുടെ കയ്യാങ്കളി. ഹോ​ട്ട​ലി​ലെ​ത്തി​യ സം​ഘ​വും മ​റ്റൊ​രു സം​ഘ​വു​മാ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഹോ​ട്ട​ലി​ൽ നി​ന്ന് ബീ​ഫ്…

6 minutes ago

ഡോണൾഡ് ട്രംപിന് ഫിഫ സമാധാന പുരസ്കാരം

വാഷിങ്‌ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഫിഫ സമാധാന പുരസ്‌കാരം. ഗാസ സമാധാന പദ്ധതി, റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമം…

15 minutes ago

കേരളത്തില്‍ എസ്ഐആര്‍ നീട്ടി; എന്യുമറേഷന്‍ ഫോം ഡിസംബര്‍ 18 വരെ സ്വീകരിക്കും

തിരുവനന്തപുരം: കേരളത്തിലെ എസ്‌ഐആര്‍ നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിസംബര്‍ 18 വരെ എന്യുമറേഷന്‍ സ്വീകരിക്കും. സമയക്രമം ഒരാഴ്ച നീട്ടണമെന്ന സര്‍ക്കാര്‍…

30 minutes ago

മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നി​ടെ മദ്യലഹരിയിൽ ഏറ്റുമുട്ടി; മൂ​ന്നു യു​വാ​ക്ക​ൾ കി​ണ​റ്റി​ൽ വീ​ണു

തിരുവനന്തപുരം: മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി. തർക്കത്തിനിടെ മൂന്ന് പേർ കിണറ്റിൽ വീണതോടെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി.…

8 hours ago

നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന സെപ്റ്റിക് ടാങ്ക് കുഴിയിൽ വീണ് മൂ​ന്ന് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

ക​ണ്ണൂ​ർ: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന സെ​പ്റ്റി​ക് ടാ​ങ്കി​ൽ വീ​ണ് മൂ​ന്ന് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. ക​തി​രൂ​ർ പു​ല്യോ​ട് വെ​സ്റ്റ് സ്വ​ദേ​ശി അ​ൻ​ഷി​ലി​ന്‍റെ മ​ക​ൻ മാ​ർ​വാ​നാ​ണ്…

8 hours ago

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി 6 വരെ

ബെംഗളൂരു: പതിനേഴാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം (BIFFes) 2026 ജനുവരി 29 മുതൽ ഫെബ്രുവരി 6 വരെ നടക്കും. കർണാടക…

9 hours ago