ബെംഗളൂരു: ബെംഗളൂരുവിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ബുധനാഴ്ച സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മുഴുവൻ അംഗണവാടികൾക്കും, സ്കൂളുകൾക്കും അവധി ബാധകമാണെന്ന് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ജഗദീഷ ജി. അറിയിച്ചു.
കോളേജുകൾക്ക് നിലവിൽ അവധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി അതാത് സ്ഥാപനങ്ങൾ തീരുമാനം എടുക്കണമെന്ന് കമ്മീഷണർ അറിയിച്ചു.
നഗരത്തിലെ ചില സർവകലാശാലകളിൽ പരീക്ഷകൾ നടക്കുന്നതിനാലാണ് അവധി മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അനുവദിക്കാത്തതെന്നും കമ്മീഷണർ പറഞ്ഞു. എന്നിരുന്നാലും ക്ലാസുകളിലേക്ക് വരുന്ന വിദ്യാർഥികളുടെ സുരക്ഷ ചുമതല അതാത് സ്ഥാപനങ്ങൾ ഏറ്റെടുക്കണം. എല്ലാ കുട്ടികളും സുരക്ഷിതമായി കോളേജിലെക്കും, തിരിച്ച് വീട്ടിലേക്കും എത്തുന്നുണ്ടെന്ന് സ്ഥാപനം മേധാവികൾ ഉറപ്പ് വരുത്തണം.
സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്നും നിർദേശമുണ്ട്. ജീവനക്കാരെ യാത്ര ചെയ്യാൻ അനുവദിക്കരുതെന്നും, അവരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെടണമെന്നും നിർദേശിച്ചു. നഗരത്തിൽ തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ടും ഗുരുതര ഗതാഗതക്കുരുക്കുമാണ് അനുഭവപ്പെടുന്നത്. നഗരത്തിൽ അടുത്ത നാല് ദിവസത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
TAGS: BENGALURU | HOLIDAY
SUMMARY: Bengaluru Schools Closed Tomorrow, Holiday Announced Due to Heavy Rains
പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ ദുരൂഹമരണത്തില്‍ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. 2024 നവംബർ…
തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ…
തിരുവനന്തപുരം:എസ്‌ബിഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)…
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…
കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ്…
കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍…