ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴ തുടരുന്നു. ശനിയാഴ്ച വൈകീട്ട് മുതൽ നഗരത്തിൽ നിർത്താതെ പെയ്ത മഴയിൽ നിരവധി റോഡുകളിൽ വെള്ളം കയറി. 17.4 മില്ലിമീറ്റർ മഴയാണ് നഗരത്തിൽ ശനിയാഴ്ച രാത്രി രേഖപ്പെടുത്തിയത്. കനത്ത മഴയിൽ നഗരത്തിന്റെ നിരവധിയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഞായറാഴ്ച വൈകീട്ടും നഗരത്തിൽ ശക്തമായ മഴ തുടരുകയാണ്. പ്രധാന റോഡുകളിലെല്ലാം വെള്ളം കയറിയതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി.
രാജരാജേശ്വരി നഗർ, കെംഗേരി, ഹെബ്ബാൾ ജംഗ്ഷൻ, നാഗവാര, ഹൊറമാവ്, ഹെന്നൂർ, കസ്തൂരി നഗർ, രാമമൂർത്തി നഗർ, വിൻഡ്‌സർ മാനർ അണ്ടർപാസ്, മേഖ്രി സർക്കിൾ, ഔട്ടർ റിംഗ് റോഡ് എന്നീ പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപെട്ടിട്ടുണ്ട്. അടുത്ത രണ്ട് ദിവസത്തേക്ക് കൂടി നഗരത്തിൽ യെല്ലോ അലർട്ട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചിട്ടുണ്ട്.
റോഡുകൾക്ക് പുറമെ സ്കൂളുകളുടെ ബേസ്മെന്റുകൾ, സുധാമ നഗർ, സഞ്ജയ് നഗർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ പാർക്കിംഗ് ഏരിയ എന്നിവിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. അടിപ്പാതകൾ വഴിയുള്ള യാത്രകൾ ഒഴിവാക്കാൻ യാത്രക്കാരോട് ട്രാഫിക് പോലീസ് നിർദേശിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ മാർഷലുകൾ വിന്യസിച്ചതായി ബിബിഎംപി അറിയിച്ചു.
TAGS: BENGALURU | RAIN
SUMMARY: Heavy Rain lashes in city from saturday
തൃശൂർ: വിയ്യൂർ പോലീസ് ആളുമാറി കസ്റ്റഡിയില്‍ എടുത്ത യുവാവിനു നേരെ പോലീസിന്റെ മർദനം. യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചെന്നാണ് പരാതി.…
ന്യൂഡല്‍ഹി: നൂറുമീറ്ററോ അതില്‍ കൂടുതലോ ഉയരമുള്ള കുന്നുകളെ മാത്രം ആരവല്ലിമലനിരകളുടെ ഭാഗമായി കണക്കാക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി.…
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. ദേവസ്വം ബോർഡ് മുൻ…
കൊച്ചി: 'സേവ് ബോക്സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന് ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ…
മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…