LATEST NEWS

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത. ഞായറാഴ്ചയില്‍ വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.

ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള -കര്‍ണാടക- ലക്ഷ്ദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
SUMMARY: Heavy rain likely in Kerala for next five days

 

WEB DESK

Recent Posts

ഉത്സവാഘോഷകമ്മിറ്റി രൂപവത്കരിച്ചു

ബെംഗളൂരു: കല്യാൺ നഗർ ഹോറമാവ് അഗ്ര ശ്രീമുത്തപ്പൻ സേവ സമിതി ട്രസ്റ്റിന്റെ ഫെബ്രുവരി 14, 15 തിയ്യതികളിൽ നടക്കുന്ന മുത്തപ്പൻ…

4 minutes ago

സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചു; ചക്രം തലയിലൂടെ കയറിയിറങ്ങി വില്ലേജ് ഓഫീസ് ജീവനക്കാരി മരിച്ചു

തൃശൂർ: ജോലിക്ക് പോകുന്നതിനിടെ സ്വകാര്യ ബസിടിച്ച്‌ വില്ലേജ് ഓഫീസ് ജീവനക്കാരിയായ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. പൂച്ചിന്നിപ്പാടം തളിക്കുളം വീട്ടില്‍ സ്‌നേഹ…

1 hour ago

ശബരിമല സ്വര്‍ണപ്പാളി കേസിലെ പരാമര്‍ശം; കെ.എം ഷാജഹാനെതിരെ കേസ്

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കേസിലെ അപകീർത്തികരമായ പരാമർശത്തില്‍ യൂട്യൂബർ കെഎം ഷാജഹാനെതിരെ പോലീസ് കേസെടുത്തു. എഡിജിപി എസ് ശ്രീജിത്ത് നല്‍കിയ…

2 hours ago

കരുനാഗപ്പള്ളിയില്‍ പരിശീലനത്തിനിടെ ടിയര്‍ ഗ്യാസ് പൊട്ടിത്തെറിച്ചു; മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്

കൊല്ലം: കരുനാഗപ്പള്ളിയില്‍ ടിയർ ഗ്യാസ് പൊട്ടി 3 പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ടിയർ ഗ്യാസ് പരിശീലനത്തിനിടയില്‍ ആണ് 2 വനിത…

3 hours ago

റിമാന്‍ഡ് പ്രതി ജയിലില്‍ മരിച്ചനിലയില്‍

കാസറഗോഡ്: കാസറഗോഡ് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കാസറഗോഡ് ദേളി കുന്നുപാറയിലെ മുബഷീര്‍…

4 hours ago

അതിര്‍ത്തി കടന്നെത്തിയ പ്രണയം; പാക്കിസ്ഥാനില്‍ നിന്ന് ഒളിച്ചോടി ഇന്ത്യാതിര്‍ത്തിയിലെത്തിയ കമിതാക്കളെ പിടികൂടി

കച്ച്‌: പാക്കിസ്ഥാനില്‍ നിന്ന് ഒളിച്ചോടിയെത്തിയ കമിതാക്കളെ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ ബിഎസ്‌എഫ് പിടികൂടി. പോപത് കുമാര്‍(24) ഗൗരി(20)…

5 hours ago