KERALA

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ വ്യാപകമായ മഴക്ക് സാധ്യത പ്രവചിച്ച് കേന്ദ്രകാലാവസ്ഥ വകുപ്പ്. വ്യാഴാഴ്ച രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴുജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 20 വ​രെ മഴ തുടർന്നേക്കും. ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.
അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

SUMMARY: Heavy rain likely in Kerala today; Orange alert in 2 districts

NEWS DESK

Recent Posts

എന്നെ അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത്; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ എംഎല്‍എ

കോട്ടയം: അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോണ്‍ഗ്രസ് സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതെന്ന് ചാണ്ടി ഉമ്മന്‍. അപ്പോഴും പാർട്ടി തീരുമാനം അംഗീകരിച്ചുവെന്നും അദ്ദേഹം…

41 minutes ago

ഓണാഘോഷവും 11-ാംവാർഷികവും

ബെംഗളൂരു: കളരി പണിക്കർ കളരി കുറുപ്പ് വെൽഫെയർ അസോസിയേഷൻ (കെപികെകെഡബ്ല്യുഎ) കർണാടകയുടെ ഓണാഘോഷവും 11-ാംവാർഷികവും രാമമൂർത്തി നഗറിലുള്ള നാട്യപ്രിയ നൃത്തക്ഷേത്ര…

50 minutes ago

തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി കൊച്ചിയിലേക്ക്; ആറുപേര്‍ക്ക് പുതുജീവൻ നല്‍കി അമല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റം. മസ്തിഷ്ക മരണം സംഭവിച്ച അമല്‍ ബാബു(25)വിന്‍റെ ഹൃദയം എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന…

3 hours ago

കഫ്‌സിറപ്പ് കഴിച്ച് മധ്യപ്രദേശില്‍ മൂന്ന് വയസുകാരി മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശിലെ ചിന്ദ്‌വാരയില്‍ ചുമ മരുന്ന് കഴിച്ച് ഒരു കുട്ടി കൂടി മരിച്ചു. അംബിക വിശ്വകര്‍മ എന്ന മൂന്ന് വയസുകാരിയാണ്…

3 hours ago

ഭര്‍ത്താവ് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്ത് നൽകിയില്ല; വീടിന് മുകളില്‍ നിന്ന് ചാടി ഭാര്യ ജീവനൊടുക്കി

ബെംഗളൂരു: മൊബൈല്‍ ഫോണ്‍ റീചാർജ് ചെയ്യാന്‍ ഭര്‍ത്താവ് തയ്യാറാകാത്തതിനെ തുടര്‍ന്നുണ്ടായ തർക്കത്തിന് പിന്നാലെ യുവതി വീടിന് മുകളില്‍ നിന്ന് ചാടി…

3 hours ago

വിഎസിന്റെ ഏക സഹോദരി ആഴിക്കുട്ടി അന്തരിച്ചു

ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഏക സഹോദരി പറവൂര്‍ വെന്തലത്തറ വീട്ടില്‍ ആഴിക്കുട്ടി അന്തരിച്ചു. 95 വയസായിരുന്നു.…

3 hours ago