ബെംഗളൂരു: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി) അലർട്ട് പ്രഖ്യാപിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ബെലഗാവി, ധാർവാഡ്, ഹാവേരി, ഗദഗ്, ശിവമൊഗ്ഗ, ചിക്കമഗളൂരു, ഹാസൻ, കുടക്, മൈസൂരു, ചാമരാജനഗർ എന്നിവയുൾപ്പെടെ സംസ്ഥാനത്തെ നിരവധി ജില്ലകളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിച്ചതായി ഐഎംഡിയുടെ ബെംഗളൂരു കേന്ദ്ര ശാസ്ത്രജ്ഞൻ സി.എസ്. പാട്ടീൽ പറഞ്ഞു.
ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തരകന്നഡ, ശിവമൊഗ, ചിക്കമഗളൂരു, കുടക് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മെയ് 25 മുതൽ 27 വരെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ബെളഗാവി, ധാർവാഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും വിജയപുര, ബാഗൽകോട്ട, ഗദഗ്, ഹവേരി, ബീദർ, കലബുർഗി യാദ്ഗിര്‍ എന്നീ ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 25 മുതൽ 27 വരെ ബെംഗളൂരുവിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു.
ഞായറാഴ്ച സംസ്ഥാനത്തെ തീരദേശ മേഖലയിലും വടക്കൻ, തെക്കൻ ഉൾനാടൻ കർണാടകയുടെ ചില ഭാഗങ്ങളിലും വ്യാപകമായ മഴ പെയ്തു. ശിവമോഗ ജില്ലയിലെ അഗുംബെയിൽ 19 സെന്റീമീറ്റർ മഴ ലഭിച്ചു, ഉഡുപ്പിയിൽ 14 സെന്റീമീറ്ററും കുടകിലെ ബാഗമണ്ഡലയിൽ 13 സെന്റീമീറ്ററും മഴ ലഭിച്ചു.
<BR>
TAGS : HEAVY RAIN, KARNATAKA
SUMMARY : Heavy rain: Red alert in 6 districts of Karnataka
കൊച്ചി: തൃപ്പുണിത്തുറ ഉദയംപേരൂരില്‍ സിപിഎം നേതാവിനെ പാർട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദയംപേരൂർ നോർത്ത് ലോക്കല്‍ കമ്മിറ്റി മുൻ…
തിരുവനന്തപുരം: പാര്‍ട്ടിയുടെ എതിര്‍പ്പ് അവഗണിച്ച് പിഎം ശ്രീയില്‍ ഒപ്പിട്ടതോടെ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ സിപിഐ. ആര്‍എസ്എസ് അജന്‍ഡയാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ…
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം താല്‍ക്കാലികമായി…
ഡൽഹി: ഡല്‍ഹിയില്‍ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. മിക്ക മേഖലകളിലും മലിനീകരണത്തോത് 350ന് മുകളിലാണ്. മലിനീകരണം കുറയ്ക്കാൻ ക്ലൗഡ് സീഡിംഗ് പദ്ധതി…
ബെംഗളുരു: ചിക്കബെല്ലാപുരയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവതി മരിച്ചു. കാസറഗോഡ് മധൂർ പട്ല സ്വദേശിനി ഫാത്തിമ ബീഗം…
ബെംഗളൂരു: കന്നഡ - മലയാളം എഴുത്തുകാരിയും, വിവർത്തകയുമായ ഡോ. സുഷമ ശങ്കറിന് ബാലസാഹിത്യ മേഖലയിൽ അതുല്യമായ സേവനം അനുഷ്ഠിച്ചതിനുള്ള അംഗീകാരമായി ചിൽഡ്രൻസ്…