അതിശക്ത മഴ; എട്ടു ജില്ലകളിൽ റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് അവധി. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഈ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അതത് ജില്ലകളിലെ കളക്ടർ അവധി പ്രഖ്യാപിച്ചത്. റസിഡൻഷ്യൽ സ്‌കൂളുകൾക്കും, റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല.

അതേസമയം കനത്ത മഴയില്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വ്യാപകമായി ഉരുൾപൊട്ടലും മണ്ണിടിച്ചിലും രൂക്ഷമായ വെള്ളപ്പൊക്കവും ഉണ്ടായതോടെ ജനജീവിതം പൂർണമായും ദുസ്സഹമായി. കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലകളായ തീക്കോയി, ഈരാറ്റുപേട്ട, പൂഞ്ഞാർ, കൂട്ടിക്കൽ, പെരിങ്കുളം എന്നിവിടങ്ങളിൽ അർധരാത്രിയോടെ ഉണ്ടായ ഉരുൾപൊട്ടലിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

റാന്നി, മണിമല, ഈരാറ്റുപേട്ട, പാലാ പ്രദേശങ്ങളിൽ പ്രധാന റോഡുകൾ ഉൾപ്പെടെ വെള്ളത്തിനടിയിലാണ്. വണ്ടിപ്പെരിയാർ ഉൾപ്പെടെ പല പ്രദേശങ്ങളിലും റോഡിൽ വെള്ളം കയറി. കൊട്ടാരക്കര-ദിണ്ടുഗൽ ദേശീയ പാതയിലും മണ്ണിടിഞ്ഞ് ഗതാഗത സ്തംഭിച്ചു.  റാന്നി മാമുക്ക് പാലത്തിനു സമീപമുള്ള റാഫ ആശുപത്രിയുടെ ഒരു നില മുങ്ങി. റാന്നിയിലെ സ്വകാര്യ, കെഎസ്ആർടിസി ബസ് സ്റ്റാൻഡുകൾ പൂർണമായും വെള്ളത്തിലാണ്. റാന്നിയുടെ ഹൃദയമായ ഇട്ടിയപ്പാറ ടൗണിലെ ഭൂരിഭാഗം കടകളും പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയും വെള്ളത്തിലാണ്. ജലനിരപ്പ് ഇപ്പോഴും ഉയരുകയാണ്.
SUMMARY: Red alert in eight districts, holiday for educational institutions

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗ​ളൂ​രു​വി​ൽ നിന്നെത്തിയ ടൂറിസ്റ്റ് ബസിൽ നിന്ന് 30 കി​ലോ ക​ഞ്ചാ​വ് പിടിച്ചെടുത്തു; നാ​ലു​പേ​ർ പി​ടി​യി​ൽ

കോട്ടയം: പൊൻകുന്നത്ത് ബെംഗളൂരുവിൽ നിന്നെത്തിയ ടൂറിസ്റ്റ് ബസിൽ നിന്ന് 30 കിലോഗ്രാമിലേറെ...

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തില്‍ 62കാരന് പരുക്ക്

മലപ്പുറം: മലപ്പുറം അകംമ്പാടത്ത് കാട്ടാനയുടെ ആക്രമണത്തില്‍ 62കാരന് പരുക്ക്. എളമ്പിലാക്കോട് സ്വദേശി...

വി വി സുനോജ് അന്തരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി സാമൂഹ്യപ്രവർത്തന മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന വി വി...

ഭർത്താവിനെ ഇഡ്ഡലിയിൽ വിഷം കലർത്തി കൊന്നു; ഭാര്യയും കാമുകനും അറസ്റ്റിൽ

ബെംഗളൂരു: ഭർത്താവിനെ ഇഡ്ഡലിയിൽ വിഷം കലർത്തി കൊലപ്പടുത്തിയ കേസിൽ ഭാര്യയും കാമുകനും...

ഇറ്റലിയില്‍ യുവജന പ്രക്ഷോഭം കടുക്കുന്നു

മിലാന്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് ഇറ്റലിയിൽ നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭം കൂടുതല്‍ കടുക്കുന്നു....

ബെംഗളൂരു കമ്മഗൊണ്ടനഹള്ളിയിൽ കടയിൽ സൂക്ഷിച്ചിരുന്ന 23 സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു; ആളപായമില്ല

ബെംഗളൂരു: ബെംഗളൂരു നോർത്ത് താലൂക്കിലെ കമ്മഗൊണ്ടനഹള്ളി അബിഗെരെ മെയിൻ  റോഡിലെ എണ്ണ...

വയോധികന്റെ ശരീരത്തിൽ ചൂടു കഞ്ഞിവെള്ളം ഒഴിച്ച് കൊലപ്പെടുത്തി; തൃശൂരിൽ മകൻ അറസ്റ്റിൽ

തൃശൂര്‍: ചൂടുകഞ്ഞിവെള്ളം ശരീരത്തിൽ ഒഴിച്ചു പിതാവിനെ പൊള്ളിച്ചു കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ....

ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം തടയണം: കർണാടക പെന്തെക്കൊസ്ത് സഭാ നേതാക്കൾ

ബെംഗളൂരു: കർണാടകയുടെ വിവിധയിടങ്ങളിൽ നിർബന്ധിത മതപരിവർത്തനമെന്ന വ്യാജ ആരോപണമുന്നയിച്ച് ക്രൈസ്തവരെ ആക്രമിക്കുന്നത്...

Related Articles

Popular Categories