കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മൂന്നുപേർ മരിച്ചു

തൊടുപുഴ: മലയോര മേഖലയിലുണ്ടായ അതിശക്തമായ മഴയെത്തുടർന്ന് ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൽപൊട്ടൽ. മൂന്നുപേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍  വ്യാപകമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും രൂക്ഷമായ വെള്ളപ്പൊക്കവും ഉണ്ടായതോടെ ജനജീവിതം പൂർണമായും ദുസ്സഹമായി. കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലകളായ തീക്കോയി, ഈരാറ്റുപേട്ട, പൂഞ്ഞാർ, കൂട്ടിക്കൽ, പെരിങ്കുളം എന്നിവിടങ്ങളിൽ അർധരാത്രിയോടെ ഉണ്ടായ ഉരുൾപൊട്ടലിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

കുടയത്തൂര്‍ അടൂര്‍മലയിലുണ്ടായ ഉരുള്‍പൊട്ടലിൽ ഒരാൾ മരിച്ചു. കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതിയാണ് മരിച്ചത്. ഒരുവീട് പൂര്‍ണമായും മണ്ണിനടിയിലായി. രണ്ടുപേരെ രക്ഷപ്പെടുത്തി. കൊക്കയാര്‍ ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു കുടുങ്ങി കിടന്നയാളുടെ മൃതദേഹം കണ്ടെത്തി. ലീലാമണിയുടെ ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) ആണ് മരിച്ചത്. പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ ഉരുൾ പൊട്ടലിൽ വീട് ഇടിഞ്ഞു വീണ സംഭവത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.

പൂഞ്ഞാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ആളുകൾ കുടുങ്ങിയതായും റിപ്പോർട്ടുണ്ട്. മുൻ എം എൽ എ പി സി ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീടിന്റെ ഒന്നാം നില വരെ വെള്ളം കയറി. ഈരാറ്റുപേട്ട നഗരത്തിലും മൊയ്ദീൻ പള്ളി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായതോടെ പാല ഈരാറ്റുപേട്ട റോഡിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. പാലാ നഗരത്തിലും മീനച്ചിലാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.

അതേസമയം, സംസ്ഥാനത്ത് ദുരിതപെയ്ത് തുടരുകയാണ്.  വിവിധ ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, പാലക്കാട്‌, കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. 8 ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലേർട്ട്. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
SUMMARY: Heavy rain; Landslides in Idukki, Kottayam and Pathanamthitta; Three dead, one missing

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇന്ത്യ–യുകെ വ്യാപാര കരാറിന്റെ ആദ്യ നേട്ടം; നികുതിയില്ലാതെ സ്കോട്ടിഷ് സാൽമൺ ബെംഗളൂരിലെത്തി

ബെംഗളൂരു: ഇന്ത്യ–യുകെ സമഗ്ര സാമ്പത്തിക-വ്യാപാര കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ അതിന്റെ...

തിരുവനന്തപുരത്ത് ട്രെയിനില്‍ നിന്ന് യുവാവും യുവതിയും ചാടിയതായി സംശയം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ നിന്ന് യുവാവും യുവതിയും ചാടിയതായി സംശയം....

അതിശക്ത മഴ; എട്ടു ജില്ലകളിൽ റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ എട്ട്...

സ്കൂളുകള്‍ക്കും കോളജുകൾക്കും സമീപം ജങ്ക് ഫുഡിന് വിലക്ക്; കർണാടക സർക്കാരിന്റെ കർശന നടപടി

ബെംഗളൂരു: വിദ്യാർഥികളിൽ ആരോഗ്യകരമായ ഭക്ഷണശീലം വളർത്തുന്നതിനും അമിതവണ്ണം, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ...

കല വെൽഫെയർ അസോസിയേഷന്‍ സമ്മേളനം നാളെ

ബെംഗളൂരു: കല വെൽഫെയർ അസോസിയേഷന്റെ മൂന്നാമത് സമ്മേളനം ഓഗസ്റ്റ് 2-ന് പീനിയയിലെ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കെഎസ്ആർ സ്റ്റേഷനില്‍ നവീകരണ പ്രവൃത്തികള്‍; കേരളത്തിലേക്കുള്ള ട്രെയിനുകൾക്കടക്കം നിയന്ത്രണം

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന റെയില്‍വേ സ്റ്റേഷനായ കെഎസ്ആർ ബെംഗളൂരുവില്‍ യാർഡ് പുനർനിർമ്മാണ...

കനത്തമഴ തുടരും; നാളെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത. അതിതീവ്ര ന്യൂനമർദം ശക്തി...

എസ്.ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡിയാകും

തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്തിനെ ഡിജിപിയാക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതുമായി...

Related Articles

Popular Categories